ബെറൂട്ട്: വിമതരുടെ പിടിയിലുള്ള നഗരത്തില്‍ സിറിയന്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ 43പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും മെഡിക്കല്‍ സംഘത്തിലെ രണ്ടുപേരും ഉള്‍പ്പെടുന്നതായി സിറിയയിലെ മനുഷ്യാവകാശ നിരീക്ഷകര്‍ പറഞ്ഞു. 2011 മാര്‍ച്ചില്‍ കലാപം പൊട്ടിപുറപ്പെട്ടതിന് ശേഷം 2,80,000 ജനങ്ങളാണ് കൊല്ലപ്പെട്ടത്. ഭീകരരെ ഓടിക്കുകയും ചെയ്തു.
മണിക്കൂറുകള്‍ നീണ്ട ഷെല്ലിങ്ങും വ്യോമാക്രമണവുമാണ് നടന്നത്. ഡമാസ്‌ക്കസില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ വടക്ക്കിഴക്കന്‍ മേഖലയില്‍ ജേറൂട്ടിലാണ് ആക്രമണം നടന്നത്.
കഴിഞ്ഞ ദിവസം സര്‍ക്കാരിന്റെ പൈലറ്റിനെ വിമാനത്തില്‍ നിന്നും തള്ളിയിട്ട് ഭീകരര്‍ വധിച്ചിരുന്നു. ഈ ഭീകരനെ തീര്‍ച്ചയായും ശിക്ഷിക്കുമെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ആക്രമണം അഴിച്ചുവിട്ടത്.
















