ആലപ്പുഴ: ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം മറിഞ്ഞു. മത്സ്യത്തൊഴിലാളിക്ക് പരിക്ക്. ഈയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കായംകുളം ഹാര്‍ബറില്‍ നിന്നും മത്സ്യ ബന്ധനത്തിനു പോയ അശോകന്റെ ഉടമസ്ഥതയിലുള്ള തട്ടാരി എന്ന വള്ളമാണ് ഇന്നലെ രാവിലെ 7.30 ഓടെ തിരമാലയില്‍പ്പെട്ടു മറിഞ്ഞത്. രണ്ടു നോട്ടിക്കല്‍ മൈല്‍ അകലെ വല വലിക്കുന്നതിനിടയില്‍ ശക്തമായ തിരമാലയില്‍ പ്പെട്ട് വള്ളം മറിയുകയായിരുന്നു. വല വലിച്ചുകൊണ്ടിരുന്ന കായംകുളം തെക്കേ പുറത്ത് കരുണാകരന്റെ മകന്‍ മണിക്കുട്ടനാ(35)ണ് വള്ളത്തിലിടിച്ച് പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന മറ്റു മത്സ്യതൊഴിലാളികളും അടുത്തുണ്ടായിരുന്ന വള്ളക്കാരും ചേര്‍ന്ന് ഈയാളെ വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളത്തിലുണ്ടായിരുന്ന വലയും, എന്‍ജിനും നഷ്ടപ്പെട്ടു.
















