പാട്ന: ഐഎസ് ഭീകരർക്ക് നിയമ സഹായം വാഗ്ദാനം ചെയ്ത എംഐഎം നേതാവ് അസാദുദീൻ ഒവാസിയെ ജയിലിലടക്കണമെന്ന് ജനതാ ദൽ യുണൈറ്റഡ് (ജെഡിയു) ആവശ്യപ്പെട്ടു.
‘ഒവാസി അറസ്റ്റിലായ അഞ്ച് ഐഎസ് ഭീകരർക്ക് നിയമ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നു, ഇത് രാജ്യത്തിന് എതിരെയുള്ള നടപടിയാണ്, ഒവാസിയുടെ എംപി സ്ഥാനം രാജിവെപ്പിച്ച് അയാളെ ജയിലിലടക്കണം’.ജെഡിയു നേതാവ് അജയ് അലോക് പറഞ്ഞു.
എല്ലാ മതത്തിൽപ്പെട്ട ജനങ്ങളും സൗഹൃദത്തിൽ കഴിയുന്ന നാടാണ് ഭാരതം, എന്നാൽ ഒവാസി ഭീകരതയ്‌ക്ക് ചുക്കാൻ പിടിക്കുന്ന ഐഎസ് അംഗങ്ങൾക്ക് സുരക്ഷ ഒരുക്കുന്നു, ഒവാസി രാജ്യദ്രോഹകുറ്റമാണ് ചെയ്യുന്നത്, അയാളെ ജയിലിലടക്കേണ്ടത് അത്യാവശ്യമാണെന്നും അലോക് കൂട്ടിച്ചേർത്തു.
നേരത്തെ ഭീകരരുടെ വീട്ടുകാർ ഒവാസിയെ കാണുകയും യുവാക്കൾ കുറ്റക്കാരല്ലന്നും അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒവാസി കഴിഞ്ഞ വെള്ളിയാഴ്ച നിയമ സഹായം പ്രഖ്യാപിച്ചത്.
















