ധാക്ക: ധാക്കയിൽ ആക്രമണ നടത്തിയത് ഐഎസ് അല്ലെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ. ആക്രമണത്തെ വിശകലനം ചെയ്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഹോട്ടലിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദി ഐഎസ് അല്ലെന്നും മറിച്ച് രാജ്യത്തെ പ്രാദേശിക ഭീകര സംഘടനയായ ‘ജംഇയത്തുൽ മുജാഹിദീൻ ബംഗ്ലാദേശ്’ ആണെന്നും ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി ബംഗ്ലാദേശിൽ നിരോധിക്കപ്പെട്ട സംഘടനയാണ് ഇത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഹോട്ടലിൽ ഇരച്ചുകയറിയ ഭീകരർ അവിടെയുള്ളവരെ ബന്ദികളാക്കുകയായിരുന്നു. പിന്നീട് 20 പേരെ അതിക്രൂരമായി കഴുത്തറുത്ത് കൊല്ലപ്പെടുത്തി. യു.എസില്‍ പഠനം നടത്തുന്ന ഭാരത വിദ്യാർത്ഥിനി താരിഷി ജെയ്ന്‍(18) അടക്കം മരിച്ച എല്ലാവരും വിദേശികളാണ്.
















