കരുവാരകുണ്ട്: മലയോര മേഖലയായ കരുവാരക്കുണ്ട്, കല്‍ക്കുണ്ട് പ്രദേശങ്ങളിലെ സ്ഥലങ്ങള്‍ക്ക് ക്രിസ്തീയ സംഘടനകള്‍ പുതിയ പേരുകള്‍ നല്കിയ സംഭവത്തില്‍ ബിജെപി പ്രതിഷേധിച്ചു. ഓരോ ചെറിയ കവലകള്‍ക്കും ക്രിസ്ത്യന്‍ വിശുദ്ധരുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. ഇത് മുഖ്യധാര മാധ്യമങ്ങളിലും അച്ചടിച്ചു വന്നതോടെ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. ഒരു പ്രദേശത്തിന് ക്രിസ്തീയമായ ചരിത്രമുണ്ടെന്ന കെട്ടുകഥകളുണ്ടാക്കിയാണ് ഇവര്‍ പേരുമാറ്റ ചടങ്ങ് നടത്തുന്നത്. യൂദാസ്ലീഹനഗര്, അല്ഫോണ്സാമ്മ നഗര്‍, മദര്‍ തെരേസ നഗര്‍ തുടങ്ങി എല്ലാ വിശുദ്ധരുടെയും പേരില്‍ സ്ഥലങ്ങളായി കഴിഞ്ഞു. സങ്കുചിത ലക്ഷ്യത്തോടെ ക്രിസ്തീയ സംഘടനകള്‍ നടത്തുന്ന നീക്കത്തിന് മാധ്യമങ്ങള്‍ പിന്തുണ നല്‍കരുതെന്ന് ബിജെപി കരുവാരക്കുണ്ട് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. നിലവിലെ പേരുകള്‍ നിലനില്‍ക്കണം, ഒരു മതത്തിനും അതില്‍ മാറ്റം വരുത്താന്‍ അവകാശമില്ല. മാധ്യമങ്ങള്‍ സത്യം മനസിലാക്കി വേണം വാര്‍ത്തകള്‍ നല്കാന്. പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ഇത്തരം പ്രചാരണങ്ങള്‍ വഴിവെക്കും.
യോഗത്തില്‍ ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അനില്‍ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഇ.നാരായണന്, അജിത് കല്കുണ്ട്, ജയേഷ് മുള്ളത്ത്, എം.വാസു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: