തിരൂര്‍: തെരുവുനായകളുടെ ആവാസകേന്ദ്രമായി മാറുകയാണ് തിരൂര്‍ ജില്ലാ ആശുപത്രി. നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായകളില്‍ ഭൂരിഭാഗവും രാത്രിയായാല്‍ വിശ്രമിക്കുന്നത് ആശുപത്രി കെട്ടിടത്തിലാണ്. ഫാര്‍മസിയിലും മറ്റും സുഖമായി ഇവ കിടന്നുറങ്ങുന്നു. ഫാര്‍മസി താഴിട്ട് പൂട്ടുമെങ്കിലും പുറകിലൂടെ പ്രവേശിക്കാന്‍ സാധിക്കും. തെരുവുനായ ശല്ല്യം രൂക്ഷമായിരിക്കുകാണ് തിരൂരിലും പരിസര പ്രദേശങ്ങളിലും. നിരവധി തവണ നാട്ടുകാര്‍ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും പരാതിയുണ്ട്. കിടത്തി ചികിത്സ അടക്കമുള്ള ആശുപത്രിയില്‍ നായയോടൊപ്പം കിടക്കേണ്ട അവസ്ഥയാണ് രോഗികള്‍ക്ക്. അധികൃതര്‍ എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: