ലണ്ടൻ: സിമോണ ഹാലെപ്പ്, ആഞ്ജലീന കെർബർ, കെയ് നിഷികോരി എന്നിവർ വിംബ്ൾഡൺ ടെന്നീസിന്റെ നാലാം റൗണ്ടിൽ. വനിതകളിൽ അഞ്ചാം സീഡ് സിമോണ ഹാലെപ്പ് 26ാം സീഡ് കികി ബെർടൻസിനെ തുടർച്ചയായ സെറ്റിൽ തുരത്തി, സ്‌കോർ: 6-4, 6-3. നാലാം സീഡ് കെർബർ സീഡില്ലാ താരം കാരിന വിത്യോഫ്റ്റിനെ കീഴടക്കി, സ്‌കോർ: 7-6, 6-1.
പുരുഷന്മാരിൽ അഞ്ചാം സീഡ് ജപ്പാന്റെ കെയ് നിഷികോരി റഷ്യയുടെ ആന്ദ്രെ കുസ്‌നെട്‌സോവിനെ തോൽപ്പിച്ചു, സ്‌കോർ: 7-5, 6-3, 7-5.
















