ന്യൂദല്‍ഹി: കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തന്റെ സ്വത്തു വിവരം വെളിപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശ പ്രകാരം സ്വത്തു വിവരം വെളിപ്പെടുത്തുന്ന ആദ്യ കേന്ദ്രമന്ത്രിയായി ജെയ്റ്റ്‌ലി. സ്വത്തിന്റെ കണക്ക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
കണക്കു പ്രകാരം ധനമന്ത്രിയുടെ സ്വത്ത് 8.9 ശതമാനം കുറഞ്ഞു. 60.99 കോടിയുടെ സ്വത്താണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 67.01 കോടിയായിരുന്നു. കൈയിലുള്ള സ്വര്‍ണ്ണാഭരണങ്ങളുടെ മൂല്യം 9.9 ലക്ഷമായി. എന്നാല്‍ ബാങ്ക് നിക്ഷേപം 3.52 കോടിയില്‍ നിന്ന് ഒരു കോടിയായി കുറഞ്ഞു. നാലു കാറുകളാണ് ഉള്ളത്.
കഴിഞ്ഞ വര്‍ഷം അഞ്ചു കാറുകളായിരുന്നു. രണ്ട് മെഴ്‌സിഡസ് ബെന്‍സും, ഒരു ടൊയോട്ട ഫോര്‍ച്യൂണറും ഒരു ഹോണ്ട അക്കോര്‍ഡും. കഴിഞ്ഞ വര്‍ഷം ഒരു ബിഎംഡബ്‌ള്യൂ ഉണ്ടായിരുന്നു. കൈയിലുള്ള പണവും കുറഞ്ഞു. എംപ്രോ ഓയില്‍ കമ്പനിയിലും ശ്രീറാം കണ്‍സോളിഡേറ്റഡിലുമായി 16 കോടിയുടെ നിക്ഷേപമുണ്ട്.
















