ധാക്ക: ധാക്കയില്‍ ഇരുപത് വിദേശികളുടെ കഴുത്തറുത്ത ഐഎസ് ഭീകരര്‍ ചിലരെ ഉപദ്രവിക്കതെ വിട്ടയച്ചു. ഖുറാന്‍ ചൊല്ലാനറിയുന്നവരെയാണ് വിട്ടയച്ചതെന്ന് കമന്‍ഡോകള്‍ മോചിപ്പിച്ച ചില ബന്ദികള്‍ പറഞ്ഞു.മതമന്വേഷിച്ച ശേഷമായിരുന്നു കിരാതമായ കൊല. ഖുറാന്‍ ചൊല്ലിയവരെ വിട്ടയച്ചു.
മോചിതനായ ഹസ്‌നത് കരീം എന്ന ബന്ദിയുടെ ഉപ്പ റസൂല്‍ കരീം പറഞ്ഞതായി ദ ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ടു ചെയ്തു. ബംഗ്‌ളാദേശികളോട് അവര്‍ മാന്യമായിട്ടാണ് പെരുമാറിയത്. അവര്‍ക്ക് ഭീകരര്‍ അത്താഴവും നല്‍കി.
















