Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

അ​ക്ഷ​ര​ന​ഗ​രി​യു​ടെ​ ​ര​ഞ്ജി​നി​ രാ​ഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2016, 07:00 pm IST
inVaradyam

കാലത്തിന്റെ മാറ്റങ്ങള്‍ക്ക് അടിമപ്പെടാത്ത ഒന്നേയുള്ളൂ, അത് സംഗീതമാണ്. മനുഷ്യനെ സംസ്‌കാരമുള്ളവനാക്കുന്ന ദിവ്യമായ അമൃതാണത്. നമ്മുടെ ചിന്തകള്‍ മുതല്‍ ഹൃദയമിടിപ്പുവരെ നിയന്ത്രിക്കാന്‍ സംഗീതത്തിന് കഴിയും. തിരുനക്കര അമ്പലത്തിലെ ആല്‍ത്തറയില്‍ ഒത്തുചേര്‍ന്ന ഒരുകൂട്ടം സംഗീതപ്രേമികളുടെ നിരന്തര പരിശ്രമത്തില്‍ നിന്ന് രൂപംകൊണ്ടതാണ് കോട്ടയത്തെ രഞ്ജിനി സംഗീതസഭ.

ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെയും പാലക്കാട് മണി അയ്യരുടെയും കെ.വി.നാരായണ സ്വാമിയുടെയും ജന്മനാടുകളില്‍ നിന്നുയരുന്ന സപ്തസ്വരധാര കോട്ടയം പട്ടണത്തിലെ പാതകളില്‍ക്കൂടി നടക്കുമ്പോഴും കേള്‍ക്കാന്‍ കഴിയണം എന്നതാണ് രഞ്ജിനി സംഗീതസഭയുടെ പ്രവര്‍ത്തനോദ്ദേശം. സംഗീതം ശുഷ്‌കമായിരുന്ന കോട്ടയം പട്ടണത്തെ സമ്പന്നമാക്കിക്കൊണ്ട് കഴിഞ്ഞ 40 വര്‍ഷമായി സഭ പ്രവര്‍ത്തിച്ചുവരികയാണ്.

കര്‍ണ്ണാടക സംഗീതത്തെ പരിപോഷിപ്പിക്കുക, അതിന് ആഗോളതലത്തില്‍ അംഗീകാരം നേടിക്കൊടുക്കുക എന്ന ലക്ഷ്യവും ഉണ്ട്. 1967 മാര്‍ച്ച് 29-ാം തീയതി പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥിന്റെ സംഗീതക്കച്ചേരിയോടുകൂടിയാണ് സഭയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. എല്ലാ മാസവും മുടങ്ങാതെ സംഗീത പരിപാടികളും ത്യാഗരാജ ആരാധന, സ്വാതിതിരുനാള്‍ദിനാഘോഷം തുടങ്ങിയ പ്രത്യേക പരിപാടികളും സംഗീത മത്സരങ്ങളും നടത്തിവരുന്നു. സംഗീത ലോകത്തിലെ പ്രശസ്തരും പ്രഗത്ഭരുമായ കലാകാരന്മാരെ പങ്കെടുപ്പിച്ച് 500ലധികം പരിപാടികള്‍ നടത്താന്‍ സഭയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ ഡോ. എം.ബാലമുരളി കൃഷ്ണ, വി.ദക്ഷിണാമൂര്‍ത്തി, കെ.ജെ.യേശുദാസ്, ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍, കദ്രി ഗോപാല്‍നാഥ്, മധുരൈ സോമസുന്ദരം, കടലൂര്‍ സുബ്രഹ്മണ്യം എന്നീ പ്രശസ്ത സംഗീതജ്ഞര്‍ സഭയില്‍ പാടിയിട്ടുണ്ട്. നാമഗിരിപേട്ട കൃഷ്ണന്‍, തിരുവിഴ ജയശങ്കര്‍, തുറവൂര്‍ നാരായണപ്പണിക്കര്‍, ഷേക്ക് ചിന്ന മൗലാന സാഹിബ്, ഇഞ്ചിക്കുടി കന്തസ്വാമിപിള്ള തുടങ്ങിയ പ്രശസ്ത നാദസ്വര വിദ്വാന്മാരും, പ്രശസ്ത നര്‍ത്തകരായ ഡോ. പത്മസുബ്രഹ്മണ്യം, ചിത്രാ വിശ്വേശ്വരയ്യര്‍, ലക്ഷ്മി ഗോപാലസ്വാമി, കനകദുര്‍ഗ, മഞ്ജു വാര്യര്‍, ദിവ്യാ ഉണ്ണി, ശോഭന, രാജശ്രീ വാര്യര്‍ എന്നിവരും മാന്‍ഡലിന്‍ വിദ്വാന്‍ യു. ശ്രീനിവാസ്, നെയ്യാറ്റിന്‍കര വാസുദേവന്‍, എം.ജി.രാധാകൃഷ്ണന്‍, ഡോ. കെ.ഓമനക്കുട്ടി, നെടുമങ്ങാട് ശിവാനന്ദന്‍, വീണ വിദ്വാന്‍ അനന്തപദ്മനാഭന്‍, ചിട്ടി ബാബു എന്നിവരും കോട്ടയം വീരമണി, മാതംഗി സത്യമൂര്‍ത്തി എന്നിവരും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

അഖിലേന്ത്യാതലത്തില്‍ മറ്റു കലാസംഘടനകള്‍ക്കിടയില്‍ ഒരു പ്രത്യേക സ്ഥാനം കൈവരിക്കുവാന്‍ സഭയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. പുതുതലമുറയെ സംഗീതത്തിലേക്ക് ആനയിക്കുന്നതിനുവേണ്ടി രൂപംകൊണ്ട രഞ്ജിനി സംഗീത വിദ്യാലയത്തില്‍ വായ്‌പ്പാട്ട്, വയലിന്‍, മൃദംഗം എന്നീ വിഭാഗങ്ങളില്‍ എഴുപത്തിയഞ്ചോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. അവാര്‍ഡുകളും ബഹുമതികളും കരസ്ഥമാക്കുന്ന സംഗീതവിദ്വാന്മാരേയും ഇതരകലാകാരന്മാരെയും അനുമോദിക്കുകയും ആദരിക്കുകയും ചെയ്യുന്ന കാര്യത്തില്‍ സഭ ഒരിക്കലും പിന്നിലായിട്ടില്ല.

ഈ വര്‍ഷം സംഗീതം, മോഹിനിയാട്ടം തുടങ്ങിയ പരിപാടികള്‍ കേരള സംഗീത നാടക അക്കാദമിയും സഭയുമായി ചേര്‍ന്നു നടത്തിയിട്ടുണ്ട്. ജൂലൈ 4ന് വിപുലമായ പരിപാടി നടത്താനാണ് സഭ ഉദ്ദേശിക്കുന്നത്. നിലവില്‍ സഭയുടെ പ്രവര്‍ത്തനം നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത് പ്രസിഡന്റ് വി.വി.കേശവന്‍ നമ്പൂതിരി, സെക്രട്ടറി വി.വി.പരമേശ്വര അയ്യര്‍, ഖജാന്‍ജി എ.ജി.ഗോപി എന്നിവര്‍ ഉള്‍പ്പെടുന്ന പതിനഞ്ചംഗ നിര്‍വ്വാഹക സമിതിയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

Samskriti

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

പുതിയ വാര്‍ത്തകള്‍

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.