Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

​ഇ​വി​ടം​ ഇ​ങ്ങ​നെ​യാ​ണ് ച​ങ്ങാ​തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2016, 06:30 pm IST
in Varadyam

ഞാൻ എന്നുണ്ണിക്കണ്ണനുറങ്ങാൻ എന്ന സീരിയൽ ദൂരദർശനിൽ എഴുതി സംപ്രേഷണം ചെയ്യുന്ന കാലം. രണ്ടായിരാമാണ്ട് എന്നുവേണമെങ്കിൽ പറയാം. ഷെഡ്യൂൾ ബ്രേക്ക് ആണ്. റിയാൻ സ്റ്റുഡിയോയിലെ ടൂറിസ്റ്റുഹോം റൂമിൽ ഞാനും സുഹൃത്തുക്കളും ഇരിക്കുന്നു. സീരിയൽ പ്രവർത്തകരുമുണ്ട്. അടുത്ത ഷെഡ്യൂളിനെപ്പറ്റിയാണ് സംസാരം.

ഈ സമയത്താണ് പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് കിച്ചു(കൃഷ്ണകുമാർ) എന്നെ പുറത്തേക്ക് വിളിക്കുന്നത്. സന്ദർശകമുറിയിൽ ഒരു യുവതി കാത്തിരിക്കുന്നു. പരിചയമില്ല. പള്ളുരുത്തിക്കാരിയായ അവരെ കൃഷ്ണകുമാർ പരിചയപ്പെടുത്തി. ‘‘നാടകനടിയാണ്. സീരിയലിലോ മറ്റൊ ഒരു ചാൻസ്‌കിട്ടിയാൽ വേണ്ടില്ല.’’ ബുദ്ധിമുട്ടുകളുടേയും പ്രാരാബ്ധങ്ങളുടേയും കെട്ടുകൾ അവർ അഴിക്കുകയും ചെയ്തു.

‘‘ഈ സീരിയലിൽ പുതിയ ആർട്ടിസ്റ്റുകൾക്ക് സാധ്യത തീരെ കുറവാണ്. ഒന്നോ രണ്ടോ ഷെഡ്യൂൾ കഴിഞ്ഞുണ്ടായാൽ നോക്കാം. ’’

‘‘ഈ സീരിയലിൽ തന്നെ വേണമെന്നില്ല സാർ, മറ്റേതെങ്കിലും സീരിയലുകളിലേക്കാണെങ്കിലും ഒന്നു റെക്കമന്റ് ചെയ്താൽ വലിയ ഉപകാരമായിരുന്നു. വിനയപൂർവ്വം യുവതിയുടെ മറുപടി. നോക്കട്ടെ പറഞ്ഞൊഴിഞ്ഞു. പിന്നീട് പലപ്പോഴും ആ യുവതിയുടെ കാര്യം കിച്ചു ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു. അപ്പോാണ് എന്റെ ഒരു സുഹൃത്ത് കുട്ടികളുടെ സിനിമ സംവിധാനം ചെയ്യാനായി തുനിഞ്ഞത്. പുതുമുഖങ്ങളെ തേടുന്നു.

സുഹൃത്തിന് ഞാൻ യുവതിയെ റെക്കമെന്റ് ചെയ്തു. എറണാകുളം ഹറാമെയ്ൻ ഹോട്ടലിൽ യുവതി സംവിധായകരേയും കാമറാമാനേയും ഒക്കെ ചെന്നുകണ്ടു, പരിചയപ്പെട്ടു. യുവതിയെ സിനിമയിലേക്ക് തിരഞ്ഞെടുത്തു. പെരുമ്പാവൂരിലായിരുന്നു ഷൂട്ടിങ്. യുവതി അങ്ങനെ സിനിമാനടിയായി. പിന്നീട് ഒട്ടേറെ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു. ഇപ്പോഴും അഭിനയം തുടരുന്നു. എനിക്ക് വർക്കുകളില്ലാത്ത ഒരു ഗ്യാപ് കാലം. എന്റെ ചങ്ങാതിയുടെ ഒരു സീരിയൽ സെറ്റിൽ പോയി. ഫോർട്ടുകൊച്ചിയിലാണ് ലൊക്കേഷൻ.

ആ നടി അവിടെയുണ്ട്. പരിചയക്കാരെല്ലാം കണ്ടു സംസാരിച്ചു. അപ്പോൾ അവിടെയുണ്ടായിരുന്ന നടി തന്ത്രപൂർവ്വം അവിടെ നിന്നും മാറി.

വേറെ ആരോ ആ നടിയോടുപറഞ്ഞു. ‘‘അറിയില്ലെ, സ്‌ക്രിപ്റ്റ് റൈറ്ററാ. കണ്ടതായിതോന്നുന്നുണ്ട്. വെണ്ണല മോഹൻ എന്നോ മറ്റോ അല്ലെ പേര്.

അതുകേട്ട ഞാൻ ചിരിച്ചുകൊണ്ടുപറഞ്ഞു. മറ്റോ എന്നല്ല പേര്. വെണ്ണല മോഹൻ എന്നുതന്നെയാ.’’ പിന്നീട് ഇതേ നടിയെ കാണുന്നത് ഡബ്ബിങ് സ്റ്റുഡിയോയിൽ വച്ചാണ്. ഞാനന്ന് രാജേഷ് കണ്ണങ്കര സംവിധാനം ചെയ്ത മനസ്സറിയാതെ എന്ന സീരിയലിൽ വേഷം ചെയ്യുന്നുണ്ട്. കാസറ്റ് പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നതുകാരണം മേക്കപ്പ് പോലും മാറാതെ വന്ന് ഡബ്ബ് ചെയ്ത് തിരിച്ചുലൊക്കേഷനിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് കാഴ്ച. അവരും ഏതോ സീരിയലിൽ വേഷം ചെയ്തത് ഡബ്ബുചെയ്യാൻ വരികയായിരുന്നു.

അന്ന് എനിക്ക് വേറൊരു ടെലിഫിലിമിന്റെ എഴുത്തുജോലിയുണ്ടായിരുന്നു. കണ്ടപാടെ നീട്ടിത്തൊഴുതു. സാർ…വർക്കൊക്കെ വന്നാൽ വിളിക്കണം. എെന്ന മനസ്സിലായോ? ’’ ഞാൻ ചോദിച്ചു.

അയ്യോ അതെന്താ അങ്ങനെ പറയുന്നത്. എനിക്ക് മറക്കാൻ പറ്റ്വോ?. ’’

‘‘മേക്കപ്പിടണം മനസിലാവാൻ അല്ലേ?.’’ ചിരിയിൽ പൊതിഞ്ഞുപറഞ്ഞു ഞാൻ-

എന്നാൽ-

നാടകസമിതിയുടെ പേര് സ്വന്തം പേരോട് ചേർത്തറിയുന്ന ആ നടന്റെ കാര്യം വേറൊരു രീതിയിലായിരുന്നു. സ്ത്രീ എന്ന യന്ത്ര മീഡിയയുടെ മെഗാസീരിയൽ എഴുതാൻ ആദ്യം ഏൽപ്പിച്ചത് എന്നെയായിരുന്നു (പിൻചരിത്രം വേറെ). അഡ്വാൻസ് വാങ്ങി എജെ ടൂറിസ്റ്റുഹോമിൽ എഴുത്തിന്റെ പ്രാരംഭപ്രവർത്തനവുമായി ഇരിക്കുന്നു.

ഇതിനിടെ ഈ നടൻ എങ്ങനെയോ കാര്യം അറിഞ്ഞു. റൂമിൽ വന്നു പരിചയപ്പെട്ടു. എന്നേക്കാൾ പ്രായമുള്ള ആ നടന് പ്രായം പോലും മറന്നുള്ള എന്തൊരു വിനയം. പുള്ളിചെയ്ത നാടകങ്ങളുടെയും സീരിയലുകളുടേയും കാര്യങ്ങളും കഥാപാത്രങ്ങളെക്കുറിച്ചും സവിസ്തരം വിശദീകരിച്ചു. ചാൻസിന്റെ കാര്യം മറക്കാതെ പറഞ്ഞു.

രാവിലെ വരും. മുറിയിൽത്തന്നെ. എനിക്കുവേണ്ട ഏത് കാര്യങ്ങളും ചെയ്തുതരാൻ ഒരു പരിചാരക വിധേയത്തോടെ.

അതിനിടെ സീരിയൽ പ്രൊഡ്യൂസറും സംവിധായകനുമായ ശ്യാംസുന്ദർ മദിരാശിയിൽ നിന്നും എത്തി. കൂടെ സീരിയൽ സംവിധായകനായ പ്രശാന്ത് ഉണ്ണിയും സ്ത്രീയുടെ എപ്പിസോഡ് സംവിധായകനായ വേണുഗോപാലും. ചർച്ച നടന്നുകൊണ്ടിരിക്കെ, പിറ്റേന്ന് പ്രശസ്ത തിരക്കഥാകൃത്തായ മണി ഷോർണൂരും അവിടേക്കുവന്നു.

ശ്യാംസുന്ദറുമായി അൽപം നീരസത്തിലായിരുന്നു മണി ഷോർണൂർ. ഐസിന്റെ തണുപ്പിൽ നീരസം പറഞ്ഞുതീർന്നു. അതോടെ ആ സന്തോഷത്തിന് സ്ത്രീ എഴുതാൻ എന്നിൽ നിന്നും മണി ഷോർണൂറിനെ ഏൽപ്പിച്ചു. എനിക്കാകട്ടെ പുതിയ പ്രോജക്ട് തരാമെന്ന വാഗ്ദാനവും അത് പ്രശാന്ത് ഉണ്ണി ഡയറക്ട് ചെയ്യും എന്ന വാക്കുറപ്പിക്കലും.

കാര്യങ്ങൾ നമ്മുടെ നടനും അറിഞ്ഞു. പിന്നെ എന്നെ കണ്ടാൽ കണ്ട ഭാവമില്ല. വിളിച്ചാൽ പോലും മറുപടി ഒരു വികൃത മൂളലിൽ. ശേഷം സീരിയൽ എഴുത്തൊന്നും ഇല്ലാതിരുന്ന കാലം. ഞാൻ ഡബ്ബിങുമായി നടക്കുന്നു.

ഡബ്ബ് ചെയ്യുന്ന സ്റ്റുഡിയോയിൽ നടനും എന്തോകാര്യത്തിന് എത്തി. കണ്ട ഭാവമില്ല. പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടറെ മാറ്റിനിർത്തി എന്തോ രഹസ്യം പറഞ്ഞു. കുറച്ചുനിന്ന ശേഷം പോയി.

എന്റെ ഡബ്ബിങ് തീർന്നപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ എന്നോടു സ്വകാര്യമായി ചോദിച്ചു. നിങ്ങൾ തമ്മിൽ വല്ല പിണക്കവും ഉണ്ടോ?. ഇല്ല…ഉം എന്താകാര്യം?

‘‘നിങ്ങൾക്കെന്തിനാ ഡബ്ബിങ് തന്നത് എന്നാ കക്ഷി ചോദിച്ചത്.’’ ഞാൻ അത്ഭുതപ്പെട്ടു നിന്നു.

ജീവൻ ടിവിയിലെ ആദ്യ മെഗാപരമ്പരയായ സ്ത്രീധനം എന്റെ തന്നെ നോവലിന്റെ ദൃശ്യാവിഷ്‌കാരമായിരുന്നു. തിരക്കഥയും എന്റേതുതന്നെ. ഷൂട്ടിങ് തിരുവനന്തപുരത്ത്. വിൻസർ പാലസിലാണ് അന്നു ഞാൻ താമസിച്ചിരുന്നത്. പ്രഭാതനടത്തം കഴിഞ്ഞുതിരിച്ചുവരുമ്പോൾ പിന്നിൽ നിന്നൊരു ശബ്ദം. ‘‘ഹായ്…ഇവിടുണ്ടായിരുന്നോ.

തിരിഞ്ഞുനോക്കിയപ്പോൾ നമ്മുടെ കഥാപാത്രം നടൻ. ഉറക്കെച്ചിരിച്ചുകൊണ്ട് എന്നെ വന്നുകെട്ടിപ്പിടിച്ചു. ‘ ഞാൻ വിയർത്തിരിക്കുകയാണ്’ തെന്നിമാറാൻ ശ്രമിച്ചുകൊണ്ട് ഞാൻ പറഞ്ഞു. വിടാതെ തന്നെ നടൻ. എന്റനിയന്റെ വിയർപ്പ്..എന്താ അറപ്പാണോ. അയാൾ ഒന്നൂകൂടെ ചേർത്തുപിടിച്ച് അവിടെ നിന്നവരോടായി പറഞ്ഞു. എത്രവർഷത്തെ പരിചയമാണെന്നറിയാമോ? എനിക്കെന്റെ സ്വന്തം അനിയനപ്പോലെയാണ്.

പിന്നെ എന്നോടായി തിരിഞ്ഞു. ‘‘ഇപ്പോഴും ഞാൻ വേഷം ചെയ്യുന്നുണ്ട്. അറിയാല്ലോ. നമ്പർ മാറീട്ടില്ല!.’’ ഞാൻ ചിരിച്ചു മനസ്സിൽ പറഞ്ഞു, നമ്പർ മാറീട്ടില്ല!.

പഞ്ചുഭദ്രൻ എന്നാണ് ഞങ്ങൾ അയാൾക്ക് പേരിട്ടിരുന്നത്. ഒരു സീരിയലിൽ ഭദ്രൻ എന്നായിരുന്നു അയാളുടെ പേര്. എപ്പിസോഡുകളെല്ലാം അവസാനിക്കുന്നത് ഈ ഭദ്രൻ എന്ന കഥാപാത്രത്തിന്റെ പഞ്ചിലായിരുന്നു. അതുകൊണ്ടാണ് പഞ്ച് ഭദ്രൻ എന്ന പേര് ലഭിച്ചത്.

ഷൂട്ടിങ് ഇല്ലാത്ത സമയത്ത് ചാൻസും ചോദിച്ച് തനിക്കേറ്റ അവഗണനകളെ എണ്ണിപ്പറഞ്ഞ് സഹതാപം നേടി അയാൾ ഞങ്ങളോടൊപ്പം ദിവസങ്ങൾ തള്ളി നീക്കും.

ഇതിനിടെ ദിലീപിന്റെ ഒരു സിനിമ വരുന്നുണ്ടെന്നും അതിലൊരു വില്ലനെ ആവശ്യമുണ്ടെന്നും അറിഞ്ഞ് ഞങ്ങൾ എല്ലാവരും കൂടി ഭദ്രനെ പറഞ്ഞുവിട്ടു. നല്ല ആകാരഭംഗിയും മുഖശ്രീയുമുള്ള ഭദ്രൻ തിരഞ്ഞെടുക്കപ്പെട്ടു. സിനിമാ നടനായി. പിന്നീട് ഒട്ടേറെ സിനിമകളിൽ നാടകനടൻ വരെയായി. ചില്ലറപ്രശ്‌നങ്ങളിൽ പോലീസ് സ്‌റ്റേഷൻ കയറുകയും ചെയ്തു.

തിരുവനന്തപുരത്ത് ഒരു സീരിയൽ സെറ്റിൽവച്ചാണ് ഭദ്രനെ പിന്നീടുകണ്ടത്. ആരെയോ അന്വേഷിച്ചുവന്ന അയാൾക്ക് ഒരു പരിചയഭാവം അൽപം മാത്രം.

എന്നാൽ ഞാൻ ഒരു സിനിമ ഡബ്ബുചെയ്യുകയായിരുന്നു. ഡയറക്ടർ റജിയാണ്. വർഷങ്ങൾക്കുമുമ്പ് ഞാൻ പത്രാധിപരായിരുന്ന ഒരു വാരികയിൽ ഫീച്ചറുകളുമായി വന്നിരുന്ന റജി. പലവട്ടം മാറ്റിയെഴുതിയും വെട്ടിയും തിരുത്തിയും റജിയെ നിരാശപ്പെടുത്താതെ ഞാൻ അതിൽ ചിലതുപ്രസിദ്ധീകരിച്ചിരുന്നു.

റജി ഒട്ടേറെ ചിത്രങ്ങൾ ചെയ്തിരിക്കുന്നു. അതിലെ ഒരു ചിത്രത്തിൽ ഡബ്ബിങ് ആർട്ടിസ്റ്റായാണ് ഞാൻ എത്തിയിരിക്കുന്നത്. ഡബ്ബിങ് ആർട്ടിസ്റ്റിനേക്കാൾ എത്രയോ ഉയരത്തിലാണ് ഡയറക്ടർ. അതുകൊണ്ടുതന്നെ റജിയെ കാണാൻ പോയില്ല.

പക്ഷെ,

എങ്ങനെയോ റജി ഞാൻ എത്തിയിട്ടുണ്ടെന്നറിഞ്ഞ് ഓടിവന്നു. എല്ലാവരേയും ഡബ്ബിങ് ആർട്ടിസ്റ്റ് എന്നതിലുപരി പത്രപ്രവർത്തകനായും എഴുത്തുകാരനായും പരിചയപ്പെടുത്തി. അന്ന് അക്ഷരത്തെറ്റുകൾ അടക്കം ഉണ്ടായിരുന്ന റജിയുടെ ഫീച്ചറുകൾ മാറ്റി എഴുതിയും തിരുത്തിയും പ്രസിദ്ധീകരിച്ചത് ഒരു ചളിപ്പും കൂടാതെ പറയുകയും നന്ദി ആവർത്തിക്കുകയും ചെയ്തു.

നനഞ്ഞത് എന്റെ കണ്ണോ? മനമോ?

ഞാനെഴുതിയ സീരിയലിന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഇപ്പോൾ സിനിമാ സംവിധായകനായ ഉമ്മൻ കരിക്കോട്. നാളുകൾ കഴിഞ്ഞു.

ഉമ്മർ സിനിമാ സംവിധായകനായി. പഴയ സ്‌നേഹം അയാളിൽ നിന്നു. എന്നെ വിളിച്ചു. സ്‌ക്രിപ്റ്റും എല്ലാം ഞാനാ ചെയ്യുന്നത്. എന്തായാലും മോഹനേട്ടൻ എന്റെ സിനിമയിൽ ഒരു വേഷം ചെയ്യണം. നമ്മളെല്ലാം ഒന്നിച്ചുനിന്നതല്ലെ. ഇനിയും അങ്ങനെ വേണം.

ഞാൻ ചെന്നു. ഉമ്മറിന്റെ ബോംബെ മിഠായിയിലും റേഡിയോയിലും വേഷങ്ങൾ ചെയ്തു. അതുപോലെതന്നെ ജയൻ കുളിർമയും ഞാനും ഒന്നിച്ച് സീരിയലിൽ വർക്ക് ചെയ്ത സുഹൃത്തുക്കളായിരുന്നു. ജയൻ ഒരു തമിഴ് സിനിമ സംവിധാനം ചെയ്തപ്പോൾ സ്‌നേഹത്തോടെ അതിലേക്ക് അഭിനയിക്കാൻ വിളിച്ചതും ഈ രംഗത്തെ മറ്റൊരു മുഖം.

തിരുവനന്തപുരത്ത് മനുഷ്യന്റെ കേവലാവസ്ഥകളെ കോർത്തിണക്കി ഒരു സീരിയൽ ചെയ്യാൻ തീരുമാനിച്ചു. നടനായ ഇന്ദ്രൻസ് ആയിരുന്നു അതിന്റെ പ്രൊഡ്യൂസർ. സിനിമാ രംഗത്തെ മാന്യനായ നടൻ. അഡ്വാൻസുതന്നു. എഴുത്താരംഭിച്ചു. ചാനലിലെ ചില സാങ്കേതിക പ്രശ്‌നങ്ങളാൽ സീരിയൽ മാറ്റിവയ്‌ക്കേണ്ടിവന്നു. ഞാൻ അഡ്വാൻസ് മടക്കിക്കൊടുക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം അത് വാങ്ങിയില്ല. നമുക്കെന്നെങ്കിലും ഒരെണ്ണം ചെയ്യാം.

തിന്റെ അഡ്വാൻസായി ഇരിക്കട്ടെ.

തിരിച്ചുപോരാൻ നിൽക്കുമ്പോഴാണ് പഴയ പരിചയക്കാരനായ സിനിമ-സീരിയൽ സംവിധായകനെ കണ്ടത്. പലതവണ സീരിയൽ കഥ അദ്ദേഹത്തിന്റെ കൊല്ലത്തെ വീട്ടിലും തിരുവനന്തപുരത്ത് എത്തിച്ചേർന്നും ഡിസ്‌കസ് ചെയ്തിട്ടുള്ളതാണ്. ഇപ്പോൾ വേറൊരു സീരിയൽ ചെയ്യുന്നു.

ഇവിടെവരെ വന്ന ചങ്ങാതിയെ അങ്ങനെ വെറുതെ വിടാൻ പറ്റില്ലല്ലോ..വരണം

ഞാൻ ചെന്നു.

അദ്ദേഹം ചെയ്തുകൊണ്ടിരുന്ന മാർത്താണ്ഡവർമ്മ എന്ന ചരിത്രസീരിയലിൽ ഒരു വേഷം തന്നു. കുറച്ച് എപ്പിസോഡുകൾ ഉള്ള വേഷം. കഴിഞ്ഞനാൾ വിസ്മയ സ്റ്റുഡിയോയിൽ ഡബ്ബുചെയ്യാനെത്തിയപ്പോൾ മറ്റൊരു ചിത്രത്തിന്റെ ഡബ്ബിങുമായി എത്തിയിരുന്ന ഇന്ദ്രൻസിനെ വീണ്ടും കണ്ടു. മറക്കാത്ത സൗഹൃദം. തീരുമാനിച്ചോ…ഞാൻ റെഡി. നമുക്കൊരെണ്ണം ചെയ്യണം കേട്ടോ.

ആത്മാർത്ഥമായ പറച്ചിൽ.

ഇവിടെ ഇങ്ങനേയും ഉണ്ട് ആളുകൾ. പ്രാചീന റോമാക്കാരുടെ ഒരു ദേവനാണ് ജാനസ്. ആ ദേവന്റെ മാസമാണ് ജനുവരി. ജാനസ് ദേവന്റെ പ്രത്യേകത രണ്ടുമുഖങ്ങളാണത്രെ; ഒന്നുമുന്നിലേക്കും; മറ്റേത് പിന്നിലേക്കും.

വാഹനത്തിലും മുന്നിലേക്ക് കാണാൻ ചില്ലുകൾ ഉള്ളതുപോലെ പിന്നിലേക്കും നോക്കാൻ റിയർ മിററും ഉണ്ടല്ലോ. മുന്നോട്ടുള്ള വഴി ശോഭനമാകാൻ പിന്നിലേക്കും ഒന്നറിയുന്നത് നന്ന്.

ജനുവരി മാസത്തിനും ഇതുപോലെ രണ്ടുമുഖങ്ങളുണ്ടെന്നാണ് ആശയം. ഒന്ന് പഴയ വർഷത്തിലേക്ക് നോക്കും. മറ്റൊന്ന് പുതുവർഷത്തിലേക്കും.

ജാനസ് ദേവനെപ്പോലെ മുന്നിലേക്കും പിന്നിലേക്കും കണ്ണയക്കാൻ ശീലിച്ചാൽ വിവേകവും ലക്ഷ്യബോധവും ആ ശീലത്തിൽ നിന്ന് ഉദിയ്‌ക്കുമല്ലോ?!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ
Football

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍
Football

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം
Football

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

Football

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

പുതിയ വാര്‍ത്തകള്‍

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

അമേരിക്കയ്‌ക്ക് തുര്‍ക്കി ഷോക്ക്; തുര്‍ക്കി 3, അമേരിക്ക 2

സോക്കറൂസ് നോക്കൗട്ടിൽ; പരാഗ്വെയ്‌ക്കെതിരെ ഗോൾരഹിത സമനില

ഗോള്‍ നേടിയ ജാന്‍ പോള്‍ വാന്‍ ഹെക്കെയുടെ ആഹ്ലാദപ്രകടനം

ഡച്ച് പടയോട്ടം; നെതര്‍ലന്‍ഡ്‌സ്-3, ടുണീഷ്യ-1

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.