പെരിന്തല്‍മണ്ണ: കാലവര്‍ഷം കനത്തപ്പോള്‍ തമിഴ്നാട്ടില്‍ വേനലിന്റെ പ്രതീതി. അതുകൊണ്ടു തന്നെ പച്ചക്കറി വിലയിലും ഏറ്റക്കുറച്ചിലുകള്‍ കണ്ടു തുടങ്ങി. ചിലതിന് വില കൂടിയപ്പോള്‍ ചിലതിന് നന്നായി വില കുറഞ്ഞു. തക്കാളി 80 രൂപയില്‍ നിന്ന് 36 രൂപയായി കുറഞ്ഞതാണ് വിപണിയിലെ ഏറ്റവും വലിയ മാറ്റം. പച്ചമുളക് 100ല്‍ നിന്ന് 60 രൂപയും വെണ്ടക്ക 50ല്‍ നിന്ന് 40 ഉം കാബേജ് 36ല്‍ നിന്ന് 32 ഉം പയര്‍ 35ല്‍ നിന്ന് 31 ഉം ആയി കുറഞ്ഞപ്പോള്‍. സവാളയുടെ വില മാറ്റമില്ലാതെ 20ല്‍ തന്നെയാണ്. അതേസമയം 30 രൂപ മാത്രം ഉണ്ടായിരുന്ന മുരിങ്ങാക്കായയുടെ വില 100 ആയി ഉയര്‍ന്നു. വെളുത്തുള്ളി 100ല്‍ നിന്ന് 160ല്‍ എത്തി.
അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നിട്ടും അത് നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കാത്തത് പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഗൗരവം മനസിലാക്കി സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: