മലപ്പുറം: കേരള കൈത്തറിയും വസ്ത്രവും വകുപ്പ് കൈത്തറി വസ്ത്രങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മികച്ച നെയ്ത്തുകാരനേയും നെയ്ത്തുകാരിയേയും തിരഞ്ഞെടുക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അവരുടെ ഉത്പന്നം നിര്മിച്ചെടുക്കുന്നതിനാവശ്യമായ അസംസ്കൃത സാധനങ്ങളും തറി അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 3000 രൂപ വീതവും നല്‍കും. ഇതിനുപുറമെ പദ്ധതി പ്രകാരമുള്ള ഉത്പന്നം നിര്‍മിക്കുന്നതിന് വരുന്ന രണ്ടുമാസകാലയളവില്‍ ഉണ്ടാകുന്ന വേതന നഷ്ടം പരിഹരിക്കുന്നതിന് പ്രതിമാസം 3500 രൂപ വീതം വേജ് കോംപന്‍സേഷന്‍ നല്‍കും. വ്യത്യസ്ത ഡിസൈനുകളുള്ള സാരികള്‍, ഡ്രസ്സ് മെറ്റീരിയല്‍സ്, വ്യത്യസ്ത ഡിസൈനുകളുള്ള മെയ്ഡ് അപ്സ്/ഫര്മണിഷിങ് തുണിത്തരങ്ങളാണ് മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഉത്പന്നങ്ങളില്‍ നിന്നും മികച്ച ഓരോ ഇനവും തിരഞ്ഞെടുത്ത് സ്റ്റേറ്റ് അവാര്‍ഡുകള്‍ നല്‍കും. 40000, 20000, 10000 രൂപ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് കാഷ് അവാര്‍ഡായി ലഭിക്കും. അപേക്ഷകള്‍ ജൂലൈ നാലിനകം ജനറല്‍ മാനെജര്‍, ജില്ലാ വ്യവസായ കേന്ദ്രം, സിവില്‍ സ്റ്റേഷന്, മലപ്പുറം 676905 വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ നല്‍കാം. ഫോണ്‍ 0483 2734812.
പ്രതികരിക്കാൻ ഇവിടെ എഴുതുക: