മലപ്പുറം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ശുചിത്വ മിഷനും ജില്ലയിലെ തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളുടേയും പദ്ധതി ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ആദിവാസി തീരദേശ മേഖലകളില്‍ നേട്ടം കൈവരിക്കണമെങ്കില്‍ കൂട്ടായ ശ്രമം ആവശ്യമാണ്. ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകളുടെയും ലയണ്‍സ് ക്ലബ്, റോട്ടറി ക്ലബ്, ഓയ്സ്ക, ശാസ്ത്ര സാഹിത്യ പരിഷത്ത്, എന്‍.വൈ.കെ, എന്‍.എസ്.എസ്, റെഡ് ക്രോസ്, എസ്.പി.സി, എന്‍.സി.സി, നിര്‍മിതി കേന്ദ്ര, നിലമ്പൂര്‍ അമല്‍ കോളെജ്, ചുങ്കത്തറ മാര്‍ത്തോമ കോളെജ്, മമ്പാട് എം.ഇ.എസ് കോളെജ് എന്നിവര്‍ പങ്കെടുക്കുന്ന യോഗം നാലിന് രാവിലെ 10.30ന് നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് സമ്മേളന ഹാളില്‍ ചേരും. കേരളത്തിന്റെ സാമൂഹിക മുന്നേറ്റങ്ങളില്‍ ജനകീയ പ്രസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും സന്നദ്ധ സേവകരും മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. അതിനാല്‍ ജനകീയ ദൗത്യത്തില്‍ പങ്കാളിയായി യോഗത്തില്‍ പങ്കെടുത്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് ശുചിത്വമിഷന് ജില്ലാ കോഡിനേറ്റര്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: