മലപ്പുറം: ജില്ലയില്‍ ജൂണ്‍ മാസത്തില്‍ ജില്ലാ സപ്ലൈ ഓഫീസറും താലൂക്ക് സപ്ലൈ ഓഫീസര്‍മാരും റേഷനിങ് ഇന്‍സ്പെക്ടര്‍മാരും 1064 പൊതുവിപണി പരിശോധനകള്‍ നടത്തിയതില്‍ 245 ക്രമക്കേടുകള്‍ കണ്ടെത്തി.
വരും ദിവസങ്ങളിലും പൊതു വിപണിയിലും പൊതുവിതരണ കേന്ദ്രങ്ങളിലും പരിശോധന തുടരും. റേഷന്‍ കാര്‍ഡുടമകള്‍ക്ക് അര്‍ഹതപ്പെട്ട റേഷന്‍ സാധനങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉപഭോക്താക്കളോട് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ കെ. നോബര്‍ട്ട് അറിയിച്ചു.
പൊതുവിതരണ കേന്ദ്രങ്ങളില്‍ ജില്ലാ സപ്ലൈ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിശോധനയുടെ ഭാഗമായി 13 റേഷന്‍ മൊത്തവിതരണ ഡിപ്പൊകള്‍, 15 മണ്ണെണ്ണ മൊത്തവിതരണ ഡിപ്പൊകള്‍, 691 റേഷന്‍ ചില്ലറ വിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി.
ഏഴ് റേഷന്‍ മൊത്തവിതരണ ഡിപ്പൊകള്‍, 338 റേഷന്‍ ചില്ലറ വിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച 19 ലിറ്റര്‍ മണ്ണെണ്ണ പിടിച്ചെടുത്തു. അഞ്ച് റേഷന്‍ ചില്ലറ വിതരണ കേന്ദ്രങ്ങളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.
രണ്ട് റേഷന്‍ ചില്ലറ വിതരണ കേന്ദ്രങ്ങള്‍ക്കുള്ള അംഗീകാരം റദ്ദ് ചെയ്തു. കുറ്റക്കാര്‍ക്കെതിരെ 1955 ലെ അവശ്യ സാധന നിയമം അനുസരിച്ചും കേരള റേഷനിങ് ഓര്‍ഡര്‍ പ്രകാരവും ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: