ബെംഗളൂരൂ: അയല്‍ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് അജീവനാന്ത നികുതി ചുമത്തി അവരെ കൊള്ളയടിക്കുന്ന കര്‍ണ്ണാടക സര്‍ക്കാര്‍ നടപടി ഹൈക്കോടതി വിലക്കി. ഇതുള്‍പ്പെടുത്തി മോട്ടോര്‍ വാഹന നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതിയാണ് കോടതി റദ്ദാക്കിയത്.
അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ കര്‍ണ്ണാടകത്തില്‍ എത്തിയാല്‍ ഒരു മാസത്തിനുള്ളില്‍ ആജീവനാന്ത നികുതി ചുമത്താനായിരുന്നു ഉത്തരവ്.
എന്നാല്‍ ഒരു വര്‍ഷത്തിലേറെ തങ്ങിയാല്‍ മാത്രം നികുതി അടച്ചാല്‍ മതിയെന്നാണ് ഇന്നലെ ഹൈക്കോടതി വിധിച്ചത്.
ഇതുവഴി 2014ല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയാണ് ഹൈക്കോടതി റദ്ദാക്കിയത്. കേരളത്തില്‍ നിന്നടക്കം വന്നിരുന്ന വാഹനങ്ങള്‍ പിടിച്ച് ഭീമന്‍ നികുതി വാങ്ങി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ കര്‍ണ്ണാടക സര്‍ക്കാര്‍ കൊള്ളയടിക്കുകയായിരുന്നു. ഇത് ഉണ്ടാക്കിയ ബുദ്ധിമുട്ട് ചില്ലറയായിരുന്നില്ല. തീര്‍ഥാടനങ്ങള്‍ക്കും ചികില്‍സക്കും അത്യാവശ്യകാര്യങ്ങള്‍ക്കു എത്തിയവര്‍ പോലും ഇതുമൂലം വലഞ്ഞിരുന്നു. കര്‍ണ്ണാടക സര്‍ക്കാരിന്റെ ഇൗ കൊള്ളയടിക്കാണ് ഹൈക്കോടതി വിലങ്ങിട്ടത്.
















