ബെയ്ജിംഗ്: തായ്‌വാന്‍ സൂപ്പര്‍സോണിക് മിസൈല്‍ അബദ്ധത്തില്‍ വിക്ഷേപിച്ചതിനെത്തുടര്‍ന്ന് ചൈന അതിര്‍ത്തിയില്‍ ഒരു മത്സ്യബന്ധനത്തൊഴിലാളി കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തായ്‌വാന്‍ തദ്ദേശിയമായി വികസിപ്പിച്ച സ്വങ് ഫെങ്-3 എന്ന മിസൈല്‍ അബദ്ധത്തില്‍ വിക്ഷേപിച്ചതാണെന്നാണ് പ്രാഥമികാന്വേഷണത്തില്‍ ബോദ്ധ്യപ്പെട്ടിട്ടുള്ളത്.
മിസൈല്‍ പൊട്ടിത്തെറിച്ച് ബോട്ടില്‍ തുളച്ചു കയറിയാണ് മരണം സംഭവിച്ചത്. ഇരു രാജ്യങ്ങളുടേയും സുരക്ഷയെ സംബന്ധിക്കുന്ന വിഷയമായതിനാല്‍ സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് തായ്‌വാന്‍ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. സമാനമായ രീതിയില്‍ ഭാരതം-ഇറ്റലി കടല്‍ക്കൊലക്കേസ് അന്താരാഷ്‌ട്രതലത്തില്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു.
















