റാഞ്ചിയില്‍ നടന്ന വിശ്വഹിന്ദു പരിഷത്ത് കേന്ദ്രസമിതി യോഗം
റാഞ്ചി: ഗ്രാമങ്ങളില്‍ സമൂഹത്തിന് ഒരേകിണര്‍, ഒരേശ്മശാനം എന്ന പ്രചാരണ പരിപാടികള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും സമാജത്തെ അസ്ഥിരപ്പെടുത്തുന്നവര്‍ക്കെതിരേ കരുതിയിരിയ്‌ക്കാന്‍ ഹിന്ദുക്കളെ ജാഗ്രത്താക്കാനും ആഹ്വാനം ചെയ്ത് വിശ്വഹിന്ദു പരിഷത്ത് പ്രജ്ഞാസി മണ്ഡല്‍ (കേന്ദ്രീയ സമിതി) റാഞ്ചിയില്‍ സമാപിച്ചു.
ഹിന്ദുക്കള്‍ പലായനം മതിയാക്കി പരാക്രമം പ്രകടിപ്പിയ്‌ക്കേണ്ട കാലമായെന്ന് യോഗം വിലയിരുത്തി.
രാജ്യത്ത് ഹിന്ദുക്കള്‍ പീഡനം നേരിടുന്ന സ്ഥലങ്ങള്‍ കണ്ടെത്താന്‍ രാജ്യവ്യാപക സര്‍വേ നടത്തുമെന്ന് വിഎച്ച്പി ദേശീയ വക്താവ് സുരേന്ദ്ര ജെയിന്‍ പറഞ്ഞു. ദളിത് വിഭാഗത്തില്‍ കൂടുതല്‍ ശക്തമായും വ്യാപകമായും എത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും.
ഹിന്ദുക്കള്‍ക്ക് സഹിഷ്ണുതയുടെ നെല്ലിപ്പലക കാണേണ്ട സ്ഥിതിവന്നു. ഇനി സ്വയം സംരക്ഷിക്കേണ്ട അവസ്ഥയായി. സമൂഹത്തില്‍ ചില വിഭാഗങ്ങള്‍ക്കിടയിലുള്ള അകല്‍ച്ച ഇല്ലാതാക്കാന്‍ ഒരേകിണര്‍, ഒരേ ശ്മശാനം എന്ന പ്രചാരണ പരിപാടി കൂടുതല്‍ ശക്തമാക്കും, ജെയിന്‍ പറഞ്ഞു.
















