Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘തേജസി’ന്റെ കരുത്തിന് അത്യാധുനിക ഉപകരണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2016, 09:25 pm IST
in India

ബെംഗളൂരു: ഭാരതം വികസിപ്പിച്ച ഭാരം കുറഞ്ഞ യുദ്ധ വിമാനമായ തേജസ് സൈന്യത്തില്‍ ചേര്‍ത്തതോടെ 33 വര്‍ഷത്തെ കാത്തിരിപ്പിനാണ് അന്ത്യമായത്. എന്‍ജിന്‍ അടക്കം ചില ഭാഗങ്ങള്‍ ഇറക്കുമതി ചെയ്തവ തന്നെയാണ്. തേജസ് വിമാനത്തില്‍ ഇസ്രായേല്‍ നിര്‍മ്മിതമായ എല്‍റ്റ 2032 എന്ന അത്യാധുനിക റഡാറാണ് ഘടിപ്പിച്ചിരിക്കുന്നത്.

വിമാനത്തില്‍ നിന്ന് മറ്റു വിമാനങ്ങളിലേക്ക് തൊടുത്തുവിടാന്‍ കഴിയുന്ന ഡെര്‍ബി മിസൈലാണ് കുന്തമുന. ശത്രുവിമാനങ്ങളെ ആക്രമിക്കാന്‍ പര്യാപ്തമാണ് ഇവ. ഭൂമിയിലുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ലേസര്‍ നിയന്ത്രിത ആയുധങ്ങളും ഇവയിലുണ്ട്. ഫ്രഞ്ച് നിര്‍മ്മിത മിറാഷ് യുദ്ധവിമാനങ്ങളോട് കിടപിടിക്കുന്നവയാണിവ.

തേജസ് പരീക്ഷണപ്പറക്കല്‍ നടത്തിയ പൈലറ്റുമാരെല്ലാം ഇതിന്റെ നിയന്ത്രണ സംവിധാനങ്ങളിലും സുഗമമായ പ്രവര്‍ത്തനത്തിലും സംതൃപ്തി പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇതിനകം മൂവായിരം പരീക്ഷണപ്പറക്കല്‍ നടത്തി. ഒരു തവണ പോലും അപകടം ഉണ്ടായിട്ടുമില്ല. വിമര്‍ശകര്‍ പറയുന്നത് ഇതിന്റെ എന്‍ജിന്‍ അമേരിക്കനാണ്, റഡാര്‍ ഇസ്രായേലിയാണ്, അപകടമുണ്ടായാല്‍ തെറിച്ചു പോകുന്ന സീറ്റ് ബ്രിട്ടീഷ് നിര്‍മ്മിതമാണ് എന്നൊക്കെയാണ്.

എന്നാല്‍ ഫ്രഞ്ച് നിര്‍മ്മിത റാഫേല്‍, സ്വീഡിഷ് നിര്‍മ്മിത ഗ്രിപ്പെന്‍ തുടങ്ങിയവയുടേയും പല ഘടക ഭാഗങ്ങള്‍ മറ്റു രാജ്യങ്ങളില്‍ നിര്‍മ്മിച്ചവയാണ്. ഇവ കൂടി വികസിപ്പിക്കാന്‍ സമയവും ചെലവും കൂടും. ഇവ ഒഴിവാക്കാന്‍ എല്ലാ രാജ്യങ്ങളും ഇതാണ് ചെയ്യുന്നതെന്നും എച്ച്എഎല്‍ അധികൃതര്‍ പറഞ്ഞു.

വിമാനത്തിന്റെ ഗതി നിശ്ചയിക്കുന്ന ഫ്‌ളൈ ബൈ വയര്‍ സംവിധാനം പൂര്‍ണ്ണമായും ഭാരത നിര്‍മ്മിതമാണ്.ഇവ കമ്പ്യൂട്ടര്‍ നിയന്ത്രിതവുമാണ്. റഡാറുകളില്‍ നിന്നുള്ള വിവരങ്ങള്‍ വിലയിരുത്തുന്ന കമ്പ്യൂട്ടര്‍ ഭാരതം സ്വന്തമായി നിര്‍മ്മിച്ചതാണ്.

ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും നാം നിര്‍മ്മിച്ചതാണ്. ഭാരതം വികസിപ്പിച്ച കാര്‍ബണ്‍ നാരാണ് വിമാനം നിര്‍മ്മിക്കാന്‍ ഉപയോഗിച്ചത്. ഇവയ്‌ക്ക് ലോഹക്കൂട്ടിനേക്കാള്‍ ഭാരം കുറവാണ്. ഇന്ധനം കൈകാര്യം ചെയ്യുന്ന ഉപകരണം മുതല്‍ സ്റ്റീയറിങും നോസ് വീലും എല്ലാം ഭാരതത്തില്‍ നിര്‍മ്മിച്ചവയാണ്. ശത്രുവിമാനത്തിന്റെയും മിസൈലിന്റെയും സാന്നിധ്യം കണ്ടെത്തുന്ന തരംഗ് റഡാര്‍ പൂര്‍ണ്ണമായും ഭാരതം നിര്‍മ്മിച്ചവയാണ്.

റഷ്യന്‍ നിര്‍മ്മിത മിഗ് വിമാനങ്ങളേക്കാള്‍ മികച്ചതാണ് തേജസ്. ക്രമണേ മിഗ് വിമാനങ്ങള്‍ ഒഴിവാക്കി പകരം തേജസ് ഉള്‍പ്പെടുത്തും.

കോക്പിറ്റില്‍ ഒരു സീറ്റാണ് ഉള്ളത്. 2001 ജനുവരി നാലിനായിരുന്നു ആദ്യ പരീക്ഷണപ്പറക്കല്‍. 4800 കോടി ്‌രൂപയാണ് ഇത് വികസിപ്പിക്കാന്‍ വന്ന ചെലവ്. ഒരു വിമാനത്തിന്റെ വില 190 കോടി രൂപയാണ്. ക്രമേണ 80 വിമാനങ്ങള്‍ അടങ്ങിയ നാല് തേജസ് സ്‌ക്വാഡ്രണുകള്‍ രൂപീകരിക്കാനാണ് വ്യോമസേനയുടെ പരിപാടി. ഇവയില്‍ തേജസിന്റെ പുതിയ പതിപ്പുകളാകും ഉള്‍പ്പെടുത്തുക. ഇവയ്‌ക്ക് വില 275 കോടി മുതല്‍ 300 കോടി രൂപവരെയാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

India

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

Kerala

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.