കൊച്ചി: ത്രിനേത്ര ക്രിയേഷന്‍സിന്റെ ബാനറില്‍ ഗീത വെങ്കിട്ടരാമന് നിര്‍മിച്ച് പ്രവീണ്‍ പരമേശ്വര്‍ ആവണി കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം ശിവാനിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു.
ആറ്റുകാല്‍ പൊങ്കാല പ്രമേയമാക്കി വള്ളുവനാടന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ബേബി ശിവാനി, ശിവജി ഗുരുവായൂര്‍, കുളപ്പുള്ളി ലീല, നീനാ കുറുപ്പ്, ശാന്തകുമാരി, പാര്‍വതി, വേണു മച്ചാട്, രമ്യ വി മനു തുടങ്ങിയവര്‍ അഭിനയിക്കുന്നു. തിരുവനന്തപുരം, ചെറുതുരുത്തി, കുന്നംകുളം എന്നിവിടങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തുമെന്ന് സംവിധായകന് പ്രവീണ്‍ പരമേശ്വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആദ്യദിവസത്തെ പ്രദര്‍ശനങ്ങളില്‍ സ്ത്രീകള്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കുക. ലാഭവിഹിതത്തിന്റെ നല്ലൊരു ശതമാനം കേരളത്തിലെ എല്ലാ ജില്ലകളിലേയും പെയ്ന് ആന്റ് പാലിയേറ്റീവ് കെയറിലെ അവശത അനുഭവിക്കുന്ന രോഗികള്‍ക്ക് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: