ചെന്നൈ: വീടുകളിൽ ശൗചാലയം നിർമ്മിക്കുന്നവർക്ക് സൂപ്പർ സ്റ്റാറിന്റെ ‘കബാലി’ സിനിമ സൗജന്യമായി കാണിക്കാൻ ഒരുങ്ങുകയാണ് പുതുച്ചേരി സർക്കാർ. സെല്ലിപേട് ഗ്രാമപഞ്ചായത്ത് നിവാസികൾക്കാണ് സർക്കാർ പുതുമ നിറഞ്ഞ ഓഫർ നൽകിയിരിക്കുന്നത്. ശൗചാലയങ്ങളുടെ അപര്യാപ്തത മറിക്കടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. തലൈവരുടെ കടുത്ത ആരാധകരായ ഗ്രാമവാസികൾ ഈ ഓഫറിനെ പൂർണമായി സ്വീകരിക്കുമെന്ന് പുതുച്ചേരി സർക്കാരിന് വിശ്വാസമുണ്ട്.
സര്‍വേ പ്രകാരം സെല്ലിപേട് ഗ്രാമത്തില്‍ ശൗചാലയങ്ങള്‍ തീരെ കുറവാണ്. ആകെ 772 കുടുംബങ്ങളാണ് സെല്ലിപേടിലുള്ളത്. ഇതില്‍ 447 കുടുംബങ്ങള്‍ക്കും സ്വന്തമായി ഒരു ശൗചാലയം ഇല്ലെന്നു ഗ്രാമനഗര വികസന ഏജന്‍സി നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. നേരത്തെ പുതുച്ചേരിയിലെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാകാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി രജനികാന്തിനോടു ആവശ്യപ്പെടുകയും ചെയ്തിരുന്നു.
തലൈവരുടെ പുത്തൻ പടം കബാലി സകലവിധ റെക്കോർഡുകളും ഭേദിക്കുമെന്നതിന് യാതൊരു സംശയവുമില്ല. പടം റിലീസിന് മുൻപ് തന്നെ വിതരണാവകാശത്തിലും മറ്റും 200 കോടി നേടിക്കഴിഞ്ഞുവെന്നാണ് അറിയാൻ സാധിക്കുന്നത്. സൂപ്പർസ്റ്റാറിന്റെ കബാലിയുടെ പ്രൊമോഷനുവേണ്ടി ഒരു എയർക്രാഫ്റ്റ് വരെ എയർ ഏഷ്യ കമ്പനി ഇറക്കിയിട്ടുണ്ട്.
ഭാരത സിനിമാ ചരിത്രത്തിൽ ഇത്തരത്തിൽ ഒരു നടനില്ല, യഥാർത്ഥ സൂപ്പർ സ്റ്റാർ രജിനികാന്ത് മാത്രമാണ്, അതിനാൽ ഈ എയർക്രാഫ്റ്റ് അദ്ദേഹത്തിനു വേണ്ടി സമർപ്പിക്കുന്നുവെന്നാണ് എയർ ഏഷ്യ അധികൃതർ വ്യക്തമാക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: