പുലാമന്തോള്‍: പുലാമന്തോള്‍ ഹൈസ്കൂളിന് മുന്നിലെ സീബ്രാലൈനുകള്‍ മാഞ്ഞു തുടങ്ങി. സീബ്രാലൈനുകള്‍ മാഞ്ഞതും, സമീപത്ത് സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. രണ്ട് വര്‍ഷം മുമ്പ് വീതികൂട്ടി റബ്ബറൈസഡ് ജോലികള്‍ പൂര്‍ത്തിയാക്കിയ ഈ റോഡില്‍ വാഹനങ്ങളുടെ അമിത വേഗത പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
പുലാമന്തോള്‍ ഹൈസ്കൂളില്‍ പഠിക്കുന്നവരില്‍ ഏറെയും വളപുരം, കുരുവമ്പലം, പുലാമന്തോള്‍, കട്ടുപ്പാറ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്. സ്കൂള്‍ ബസിനെ ഏതാനും കുട്ടികള്‍ മാത്രമാണ് ആശ്രയിക്കുന്നത്, ബാക്കിയുള്ള വിദ്യാര്‍ത്ഥികളെല്ലാം സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. സ്കൂള്‍ വിടുന്ന സമയങ്ങളില്‍ വേഗത്തില്‍ വീട്ടിലെത്താന്‍ പുറത്തേക്കോടിയെത്തുന്ന കുട്ടികള്‍ പലപ്പോഴും അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുന്നത് തലനാരിഴക്കാണ്. മുന്‍ വര്‍ഷങ്ങളില്‍ മുന്‍കരുതലിനായി ട്രാഫിക് പോലീസുകാരനെ നിയമിച്ചിരുന്നുവെങ്കിലും ഈ വര്‍ഷം നിയമപാലകര്‍ ഇങ്ങോട്ടു തിരിഞ്ഞു നോക്കിയിട്ടില്ലെന്നും പരാതി ഉയരുന്നുണ്ട്. വളവുകള്‍ തിരിഞ്ഞു വരുന്ന ഇടുങ്ങിയ റോഡും ചെറിയ ഇറക്കവും ഈ മേഖലയെ അപകടത്തിലേക്ക് തള്ളിവിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: