Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ടാങ്കര്‍ അപകടം; സംഭവ സ്ഥലത്തെത്തിയ കലക്ടറെ നാട്ടുകാര്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2016, 12:46 pm IST
in Malappuram

താനൂര്‍: നിയന്ത്രണം വിട്ട് മറിഞ്ഞ ടാങ്കറില്‍ നിന്നും ഇന്ധനം ചോര്‍ന്നിട്ടും ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തില്ലെന്ന് ആരോപിച്ച് സംഭവ സ്ഥലത്തെത്തിയ കലക്ടറെ നാട്ടുകാര്‍ തടഞ്ഞു. ചോര്‍ച്ച തടയുന്നതിന് ആവശ്യമായ നടപടികളെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെ താനൂര്‍ ജ്യോതി തിയേറ്ററിന് സമീപത്തായിരുന്നു അപകടം. ഇന്ധനം പൂര്‍ണ്ണമായും സമീപത്തെ ചാലിലൂടെ കനോലി കനാലിലേക്ക് ഒഴുകി. പരിസരത്ത് ഇന്ധനം പരന്നൊഴുകിയിട്ടും ജനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. വിമാനത്തില്‍ നിറക്കാനുള്ള ഇന്ധനമായതിനാല്‍ തീപിടിക്കാന്‍ സാധ്യത കുറവാണന്ന നിഗമനത്തിലായിരുന്നു അധികൃതര്‍. എന്നാല്‍ ആറ് മണിക്കൂറിന് ശേഷം തീപിടുത്തമുണ്ടായി. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായി. പലരും വീടുകളില്‍ നിന്നും പുറത്തേക്കിറങ്ങി ഓടി. ഒരു ഫയര്‍ഫോഴ്‌സ് യൂണിറ്റ് മാത്രമാണ് ആദ്യം എത്തിയത്. തീ പിടിച്ചപ്പോഴാണ് ഉദ്യോഗസ്ഥരും ഉണര്‍ന്നത്. ആര്‍ഡിഒ ഉള്‍പ്പെടെയുള്ളവര്‍ വൈകിയാണ് എത്തിയതെന്നും പരാതിയുണ്ട്.

അപകടം നടന്ന് ആറ് മണിക്കൂറിന് ശേഷം രാവിലെ 10. 30 ഓടെ തീ പടരുകയായിരുന്നു. ഉയരത്തില്‍ പുക പടര്‍ന്നതോടെ പരിഭ്രാന്തരായ ജനം വീടുകളില്‍ നിന്ന് പുറത്തിറങ്ങി. തെങ്ങിലകത്ത് കോയയുടെ വീടിന്റെ മുന്‍ഭാഗം തീപിടുത്തത്തില്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഈ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറും ബൈക്കുകളും കത്തി നശിച്ചു. ചേക്കിന്റകത്ത് അനസിന്റെ ബൈക്കാണ് കത്തിയത്. വൈദ്യുത ലൈനുകള്‍ ഉരുകി വീഴുകയും പോസ്റ്റുകള്‍ക്ക് കേടുപാടുകളും സംഭവിച്ചു. കനോലി കനാലിലേക്ക് സമീപത്തെ അഴുക്ക്ചാല്‍ വഴിയാണ് ഇന്ധനം ഒഴുകിയത്. തീ പടര്‍ന്നതോടെ പ്രദേശത്തെ കൃഷിയിടങ്ങളും പൂര്‍ണ്ണമായും അഗ്നിക്കിരയായി. വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നതിനാല്‍ വന്‍ ദുരന്തം വഴിമാറി. ഇന്ധനം കലര്‍ന്ന വെള്ളം കോരിയൊഴിവാക്കിയും മണ്ണ് വിതറിയുമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 20,000 ലിറ്റര്‍ ഇന്ധനത്തിലെ മുക്കാല്‍ ഭാഗവും കനോലി കനാലില്‍ കലര്‍ന്നതായാണ് നിഗമനം. വിമാന ഇന്ധനമായതിനാല്‍ അപകട സാധ്യത കുറവാണ് എന്ന അധികൃതരുടെ വാദത്തിനെ തെറ്റിച്ചുകൊണ്ട് തീപിടുത്തം ഉണ്ടായത് ജനങ്ങള്‍ക്കിടയില്‍ ആശങ്കക്ക് കാരണമാക്കി. പ്രദേശത്ത് തീപിടിക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിക്കണമെന്ന് കര്‍ശ്ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകട സാധ്യത മുന്നില്‍ കണ്ട് കനോലി കനാലിന് ഇരുവശത്തുമുള്ള കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ശക്തമായ സുരക്ഷാ നടപടികളാണ് പോലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

Environment

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

പുതിയ വാര്‍ത്തകള്‍

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.