വാഷിംഗ്ടണ്‍: എന്‍എസ്ജിയിലെ ഭാരതത്തിന്റെ അംഗത്വത്തിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് യുഎസ്. സീയൂളില്‍ നടന്ന പ്ലീനറി സമ്മേളനത്തില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് വക്താവ് ജോണ്‍ കിര്‍ബിയാണ് ഈ കാര്യം അറിയിച്ചത്.
ഭാരതത്തിന് അംഗത്വം ലഭിക്കാത്തതില്‍ നിരാശയുള്ളതായും കിര്‍ബി പറഞ്ഞു. ഭാരതത്തിന്റെ പ്രവേശനത്തിനായി അംഗരാജ്യങ്ങളുടെ പിന്തുണ നേടിയെടുക്കാന്‍ ശ്രമിക്കും. ചില മാസങ്ങള്‍ക്കുള്ളില്‍ ഭാരതത്തിന്റെ എന്‍എസ്ജി പ്രവേശനം സാധ്യമാകുമെന്നും കിര്‍ബി പറഞ്ഞു.
എന്‍എസ്ജിയില്‍ അംഗമാകുന്നതിന് 38 രാജ്യങ്ങളുടെ പിന്തുണ ഭാരതത്തിന് ലഭിച്ചിരുന്നു. എന്നാല്‍ ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഭാരതത്തിന് ആണവദാതാക്കളുടെ സംഘത്തില്‍ അംഗത്വം ലഭിക്കാതെ പോയത്.
ആണവായുധ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്‌ക്കാത്ത ഭാരതത്തെ അംഗമാക്കിയാല്‍ സംഘത്തിന്റെ പ്രഖ്യാപിത നയത്തിനു വിരുദ്ധമാകുമെന്നതായിരുന്നു ചൈനയുടെ നിലപാട്.
ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ്, ബ്രസീല്‍, ആസ്ട്രിയ തുടങ്ങിയ രാജ്യങ്ങളും ഭാരതത്തിനെതിരെ രംഗത്തെത്തിയിരുന്നു.
















