പൂനെ: ഇന്ത്യന്‍ മിഡ്ഫീല്‍ഡര്‍ ജാപ്പനീസ് വംശജനുമായ അരാട്ട ഇസുമി ഐഎസ്എല്ലിന്റെ ഈ സീസണില്‍ പൂനെ സിറ്റി എഫ്‌സിക്കായി ബൂട്ടുകെട്ടും. കഴിഞ്ഞ സീസണില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുടെ താരമായ ഇസുമി 11 മത്സരങ്ങളില്‍ നിന്ന് 5 ഗോളുകള്‍ നേടിയിരുന്നു.
അല്‍ബിരക്‌സ് നിഗാറ്റ സിംഗപ്പൂര്‍ എഫ്‌സി, മിറ്റ്‌സുബിഷി മിസൂഷിമ എഫ്‌സി എന്ന് ക്ലബുകള്‍ക്കുവേണ്ടി കളിച്ച അരാറ്റ ഇസുമി 2006-ല്‍ ഈസ്റ്റ് ബംഗാളിന് കളിക്കാനായാണ് ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് മഹീന്ദ്ര യുണൈറ്റഡ്, പൂനെ എഫ്‌സി, എന്നീ ടീമുകള്‍ക്കുവേണ്ടി ഐ ലീഗില്‍ കളിച്ച ശേഷമാണ് കഴിഞ്ഞ വര്‍ഷം ഐഎസ്എല്ലില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തക്കായി ബൂട്ടുകെട്ടിയത്. ഇത്തവണത്തെ ഐ ലീഗില്‍ മുംബൈ എഫ്‌സിക്കായും കളിച്ചു.
2012ല്‍ ഇന്ത്യന്‍ പൗരത്വം കിട്ടിയ അരാറ്റ പിന്നീട് ദേശീയ ടീമിലും കളിച്ചു. ഒമ്പത് മത്സരങ്ങളിലാണ് ഇസുമി ദേശീയ ജേഴ്‌സി അണിഞ്ഞത്.
















