വാഷിങ്ടണ്‍: ഇസ്താംബുള്‍ വിമാനത്താവളത്തില്‍ നടത്തിയതിന് സമാനമായ ഭീകരാക്രമണം അമേരിക്കയിലും നടത്താന്‍ ഐഎസ് പദ്ധതിയിട്ടിരിക്കാമെന്ന് സിഐഎ ഡയറക്ടര്‍ ജോണ്‍ ബ്രെന്നന്‍ പറഞ്ഞു. നാല്‍പ്പത്തിയൊന്ന് പേരാണ് കഴിഞ്ഞ ദിവസം ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ ഐഎസ് നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
സിറിയയിലും ഇറാഖിലും അടക്കം നിരവധി രാജ്യങ്ങളില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിനെ ഉന്‍മൂലനം ചെയ്യാന്‍ അമേരിക്ക നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് ഏവര്‍ക്കും അറിവുളളതാണ്. എന്നാല്‍ അമേരിക്കയ്‌ക്കെതിരെ ആഞ്ഞടിക്കാന്‍ അവര്‍ ശ്രമിക്കുന്നില്ലെന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ബ്രെന്നന്‍ പറഞ്ഞു.
















