ന്യൂദല്‍ഹി: വിവാദ ഭൂമിയിടപാടുകളെ ന്യായീകരിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്ര രംഗത്ത്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ രാഷ്‌ട്രീയ പ്രേരിതമാണെന്നും ഒന്നും തന്നെ സര്‍ക്കാരിന് ഇതുവരെ തെളിയിക്കുവാനായിട്ടില്ലെന്നുമാണ് വാദ്രയുടെ വാദം. ഫേയ്‌സ് ബുക്കിലൂടെയാണ് വാദ്ര ഇക്കാര്യം പറഞ്ഞിരിക്കുന്നത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത.്
രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്കായിട്ട് തന്നെ ഉപയോഗിക്കുകയാണെന്നുമാണ് വാദ്രയുടെ പോസ്റ്റ്.
സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയും റോബര്‍ട്ട് വാദ്രയുടെ ഡിഎല്‍എഫും തമ്മിലാണ് വിവാദ ഭൂമിയിടപാട് നടന്നത്. അതേസമയം ഹരിയാനയിലെ വാദ്രയുടെ വിവാദ ഭൂമിയിടപാടുകള്‍ അന്വേഷിക്കുന്ന ജസ്റ്റിസ് എസ്.എന്‍. ദിന്‍ഗ്ര കമ്മീഷന്‍ അന്വേഷണം പൂര്‍ത്തിയായതായി വ്യക്തമാക്കി.
വാദ്രയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി കാത്തിരിക്കാനാണ് കമ്മീഷന്‍ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട 250 ഫയലുകള്‍ പരിശോധിച്ചതായും 26 സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുത്തതായും കമ്മീഷന്‍ പറഞ്ഞു.
















