Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ക്വാര്‍ട്ടര്‍ ഫൈനലിന് ഇന്ന് തുടക്കം; ആദ്യ മത്സരം പോര്‍ച്ചുഗല്‍-പോളണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2016, 11:11 am IST
in Football

മാഴ്‌സെലെ: യൂറോ 2016ന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. രാത്രി 12.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ രണ്ട് സൂപ്പര്‍ താരങ്ങള്‍ മുഖാമുഖം വരുന്നു. പോര്‍ച്ചുഗലും പോളണ്ടും തമ്മില്‍ നടക്കുന്ന മത്സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയുമാണ് സൂപ്പര്‍ താരങ്ങള്‍.

പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് വെല്ലുവിളിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് പോളണ്ട് ക്വാര്‍ട്ടറിലെത്തിയത്. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ലെവന്‍ഡോവ്‌സ്‌കിയുടെ പോളീഷ് പട സ്വിസ്സിനെ കീഴടക്കിയത്. അതേസമയം അധികസമയത്തേക്ക് നീണ്ട മത്സരത്തിനൊടുവില്‍ ക്രൊയേഷ്യയെ ഭാഗ്യം കൊണ്ട് കീഴടക്കിയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ എത്തുന്നത്. ചരിത്രത്തിലാദ്യമായാണ് പോളണ്ട് യൂറോ കപ്പിന്റെ ക്വാര്‍ട്ടറിലെത്തുന്നത്.

1974, 82 ലോകകപ്പുകളില്‍ മൂന്നാം സ്ഥാനക്കാരായതൊഴിച്ചുനിര്‍ത്തിയാല്‍ അവരുടെ ഏറ്റവും മികച്ച നേട്ടം 1972-ലെ ഒളിമ്പിക്‌സ് സ്വര്‍ണ്ണം. പിന്നീട് 76ലും 92ലും വെള്ളിയും നേടി. ഇത്തവണ അവര്‍ കരുതിത്തന്നെയാണ് കളിക്കാനിറങ്ങുന്നത്. പോര്‍ച്ചുഗലിനെ കീഴടക്കി ആദ്യമായി സെമിയിലിടം പിടിക്കുക എന്നതാണ് അവരുടെ പ്രഥമ ലക്ഷ്യം.

ജര്‍മ്മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്കിനായി ഗോളുകള്‍ അടിച്ചുകൂട്ടുന്ന സൂപ്പര്‍താരവും ക്യാപ്റ്റനുമായ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി ഈ ടൂര്‍ണമെന്റില്‍ ഇതുവരെ ഒരൊറ്റ ഗോളുപോലും നേടിയിട്ടില്ലെന്നതാണ് പോളണ്ടിന്റെ വിഷമത്തിലാക്കുന്നത്. ഗ്രൂപ്പ് മത്സരങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ നാല് കളികളില്‍ നിന്ന് അവര്‍ നേടിയത് വെറും മൂന്ന് ഗോളുകള്‍. ഒരെണ്ണം വഴങ്ങുകയും ചെയ്തു. എതിരാളികളെക്കൊണ്ട് ഗോളടിപ്പിക്കുന്നില്ലെങ്കിലും സ്‌ട്രൈക്കര്‍മാര്‍ അവസരങ്ങള്‍ പാഴാക്കുന്നതാണ് അവരെ കുഴപ്പത്തിലാക്കുന്നത്.

ഇന്ന് പോര്‍ച്ചുഗലിനെതിരെ ഈ പിഴവ് നികത്തിയില്ലെങ്കില്‍ പോളിഷ് പടക്ക് ഇനിയുള്ള മുന്നേറ്റം ദുഷ്‌കരമാകും. അതേസമയം പ്രതിരോധത്തിന്റെയും ഗോളി ഫാബിയാന്‍സ്‌കിയുടെയും മിന്നുന്ന പ്രകടനം അവര്‍ക്ക് ആശ്വാസമാണ്. അവര്‍ നേടിയ മൂന്ന് ഗോളുകളില്‍ കണ്ടെണ്ണവും നേടിയ യാക്കൂബ് ബ്ലാസികോവ്‌സ്‌കിയിലാണ് പ്രധാന പ്രതീക്ഷ. താരത്തിനൊപ്പം ലെവന്‍ഡോവ്‌സ്‌കിയും മിലിക്കും കൂടി മിന്നിയാല്‍ അവരുടെ പ്രതീക്ഷ വാനോളം ഉയരും. ഒപ്പം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പിടിച്ചുകെട്ടുന്നതില്‍ പ്രതിരോധം വിജയിക്കുക കൂടി ചെയ്താല്‍ ചരിത്രത്തിലാദ്യമായി പോളിഷ് പോരാളികള്‍ അവസാന നാലിലേക്ക് കുതിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

തുടര്‍ച്ചയായ രണ്ടാം സെമിഫൈനല്‍ ലക്ഷ്യമിട്ടാണ് പറങ്കികള്‍ ഇറങ്ങുക. 2004-ലെ യൂറോയില്‍ റണ്ണേഴ്‌സായത് ഏറ്റവും മികച്ച പ്രകടനം. മൂന്നുതവണ സെമിയിലും അവര്‍ കളിച്ചു. എന്നാല്‍ സമീപകാലത്ത് ക്രിസ്റ്റിയാനോയുടെയും കൂട്ടരുടെയും പ്രകടനം പ്രതീക്ഷക്കൊത്തുയരുന്നില്ല. ഗ്രൂപ്പ് മത്സരത്തില്‍ ഒരെണ്ണംപോലും ജയിക്കാതെ പ്രീ ക്വാര്‍ട്ടറിലേക്ക് കയറിയ പോര്‍ച്ചുഗല്‍ അവസാന 16 പോരാട്ടത്തില്‍ ക്രൊയേഷ്യയോട് ഭാഗ്യംകൊണ്ടാണ് ജയിച്ചുകയറിയത്.

അധികസമയത്തേക്ക് നീണ്ട പോരാട്ടത്തില്‍ റിക്കാര്‍ഡോ ക്വറേസ്മയാണ് പറങ്കികളുടെ വിജയഗോള്‍ നേടിയത്. ഈ മത്സരത്തില്‍ കളിച്ചതും അവസരങ്ങള്‍ സൃഷ്ടിച്ചതും ക്രൊയേഷ്യയായിരുന്നെങ്കിലും മാന്‍സുകിച്ചും മോഡ്രിച്ചും റാക്കിറ്റിച്ചും ഉള്‍പ്പെട്ട താരനിര അവയെല്ലാം തുലച്ചുകളഞ്ഞതാണ് അവര്‍ക്ക് തിരിച്ചടിയായത്. ഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയില്‍ തന്നെയാണ് പറങ്കികളുടെ പ്രതീക്ഷ.

എങ്കിലും ക്ലബിന് കളിക്കുമ്പോള്‍ പുറത്തെടുക്കുന്ന പ്രകടനം ക്രിസ്റ്റിയാനോക്ക് രാജ്യത്തിനായി ബൂട്ടുകെട്ടുമ്പോള്‍ നടത്താന്‍ കഴിയുന്നില്ല എന്ന ആരോപണവും ഏറെക്കാലമായി നില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ റൊണാള്‍േഡാക്ക് പോര്‍ച്ചുഗലിനെ ഇന്ന് ജയിപ്പിച്ചേ മതിയാവൂ. രണ്ട് ഗോളുകള്‍ നേടിയ നാനിയും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് പോര്‍ച്ചുഗല്‍ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ്.

ഈ പ്രതീക്ഷകള്‍ സഫലമായാല്‍ പറങ്കികള്‍ക്ക് തുടര്‍ച്ചയായ രണ്ടാം തവണയും അ വസാനനാലിലേക്ക് കുതിക്കാം. ഒപ്പം ലെവന്‍ഡോവ്‌സ്‌കി, ബ്ലാസികോവ്‌സിക മുന്നേറ്റനിരയിയെ പിടിച്ചുകെട്ടുന്നതില്‍ റിക്കാര്‍ഡോ കാര്‍വാലോ, റാഫേല്‍ ഗുരേരോ, പെപെ എന്നിവരുള്‍പ്പെട്ടെ പ്രതിരോധം വിജയിക്കുകയും വേണം.

ഒരു പ്രധാന ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം തവണയും യൂറോ കപ്പില്‍ ആദ്യമായുമാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. 1986, 2002 ലോകകപ്പുകളില്‍ ഏറ്റുമുട്ടിയപ്പോള്‍ ഒാരോ തവണ വിജയം ഇരു ടീമുകളും സ്വന്തമാക്കി.

ഒടുവില്‍ കളിച്ച പത്ത് മത്സരത്തില്‍ നാലെണ്ണം പോര്‍ച്ചുഗല്‍ സ്വന്തമാക്കിയപ്പോള്‍ മൂന്നെണ്ണത്തില്‍ പോളണ്ടും വിജയിച്ചു. മൂന്നെണ്ണം സമനിലയില്‍. എന്തായാലും തുടര്‍ച്ചയായ രണ്ടാം സെമി ലക്ഷ്യമാക്കി പറങ്കികളും ചരിത്രത്തിലാദ്യമായി അവസാന നാലില്‍ ഇടംനേടാന്‍ പോളണ്ടും ഇറങ്ങുമ്പോള്‍ അത് ക്രിസ്റ്റിയാനോ-ലെവന്‍ഡോവ്‌സ്‌കി പോരാട്ടത്തിനുമപ്പുറം പോകുമെന്ന് ഉറപ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)
India

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

Kerala

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

Kerala

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

India

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

പുതിയ വാര്‍ത്തകള്‍

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

രാഹുൽ ഗാന്ധി ദുര്യോധനനെപ്പോലെ പെരുമാറുന്നു , അഖിലേഷാകട്ടെ ദുശ്ശാസനനും ; കോൺഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും പുഷ്‌കർ സിംഗ് ധാമി

കഴിവ് മുഴുവൻ പുറത്തെടുത്തിട്ടില്ല ; ഇസ്രായേലിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ മിസൈൽ ശേഷി പൂർണ്ണമായി ഉപയോഗിച്ചിട്ടില്ലെന്ന് ഇറാൻ

‘ഒരു ബിജെപി പ്രവർത്തകൻ പോലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ മണ്ണിൽ ബാബറി മസ്ജിദ് ഉയരില്ല , ഞങ്ങൾ അതിന് അനുവദിക്കില്ല ‘

കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ വിജയത്തിലേക്ക് ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു

ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പുറത്ത്

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലിം ദോല തുർക്കിയിൽ പിടിയിലായി ; അറസ്റ്റിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഇടനിലക്കാരൻ

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

മലിനജലം പുറത്തേക്കൊഴുക്കുന്നു;  മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ പ്രദേശവാസികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.