മുംബൈ: തന്റെ സിനിമ പോസ്റ്റർ രജനീകാന്തിന്റെ കബാലി സിനിമ പ്രവർത്തകർ മോഷ്ടിച്ചിട്ടില്ല എന്ന് ബോളിവുഡ് നടൻ ഇർഫാൻ ഖാൻ. ഇർഫാന്റെ പുത്തൻ ചിത്രമായ മാദരിയുടെ പോസ്റ്ററിനോട് സാമ്യമുള്ള കബാലിയുടെ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. തുടർന്ന് ചിത്രത്തിലെ നായകൻ ഇർഫാൻ ഖാൻ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു.
എന്നാൽ കബാലിയുടെ അണിയറപ്രവർത്തകരല്ല ഇത് മോഷ്ടിച്ചതെന്നും തലൈവരുടെ കടുത്ത ആരാധകരിൽ ആരോ നിർമ്മിച്ചതാണ് ഈ പോസ്റ്റർ എന്ന് മനസിലാക്കിയ താരം തന്റെ പ്രസ്താവന തിരുത്തുകയും ചെയ്തു. ‘ഒരു നടനും മനുഷ്യനുമെന്ന നിലയിൽ താൻ രജിനികാന്തിനെ ഏറെ ബഹുമാനിക്കുന്നു, അദ്ദേഹത്തിന്റെ ആരാധകരിൽ ആരോ തന്റെ ചിത്രത്തിന്റെ പോസ്റ്റർ എടുത്ത് ചിത്രീകരിച്ചതാണ് വ്യാജ പോസ്റ്റർ, ഇത് ഒരു തമാശയായിട്ടെ കാണുന്നുള്ളു’ ഇർഫാൻ പറഞ്ഞു.
മുംബൈയിൽ നടന്ന ചിത്രത്തിന്റെ പ്രമോഷണൽ പരിപാടിക്കിടെയാണ് ഇർഫാൻ തന്റെ തെറ്റ് തിരുത്തിയത്. എന്തായാലും കബാലിയുടെ അണിയറപ്രവർത്തകരിൽ നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: