ന്യൂദൽഹി: കഴിഞ്ഞദിവസം തെലങ്കാനയില്‍ 13 ഐഎസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലെ സുരക്ഷ ശക്തമാക്കി. രാജ്യത്തെ വിമാനത്താവളങ്ങൾ ആക്രമിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഭീകരർ അറിയിച്ചതിനു പിന്നാലെയാണ് സുരക്ഷാക്രമീകരണങ്ങൾ വർധിച്ചത്.
വിമാനത്താവളങ്ങളിലെ സന്ദർശകരുടെ ഗാലറിയിലേക്ക് ആളുകളെ കടത്തി വിടുന്നത് താത്കാലികമായി തടഞ്ഞ് വെച്ചിരിക്കുകയാണ്. ബുധനാഴ്ച തുര്‍ക്കിയിലെ ഇസ്താംബുള്‍ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ഇതിന്റെ പിന്നിൽ ഐസ് ഭീകരരാണെന്നതിന്റെയും പശ്ചാത്തലത്തിലുമാണ് അധികൃതർ വിമാനത്താവളങ്ങൾക്ക് കർശന സുരക്ഷ ഒരുക്കുന്നത്.
















