മഞ്ചേരി: മെഡിക്കല്‍ കോളെജ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസിയില്‍ മരുന്നുകള്‍ 10 മുതല്‍ 93 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും.
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസിയില്‍ എ.പി.എല്‍ – ബി.പി.എല്‍ വ്യത്യാസമില്ലാതെ വിലക്കുറവില്‍ മരുന്നുകള്‍ ലഭിക്കും. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പ്രവൃത്തി സമയം. ബ്രാന്‍ഡഡ് മരുന്നുകള്‍ ഏറ്റവും വിലക്കുറവില്‍ ഇവിടെ ലഭിക്കും. കൂടാതെ വിദഗ്ധ പരിശീലനം ലഭിച്ച ഫാര്‍മസിസ്റ്റുമാരുടെ സേവനവും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: