കരുവാരക്കുണ്ട്: കൈവരികള്‍ തകര്‍ന്ന മാമ്പറ്റ പാലം കാല്‍നട യാത്രകാര്‍ക്കും, വാഹനങ്ങള്‍ക്കും ഭീഷണിയാവുന്നു. കല്ക്കുണ്ടിലേക്കുളള കുടിയേറ്റത്തിന്റെ തുടക്കത്തിലാണ് മാമ്പറ്റ പാലം നിര്‍മ്മിച്ചത്. 1998ല്‍ ഉണ്ടായ ശക്തമായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മലവെളള പാച്ചിലില്‍ പാലത്തിന്റെ കൈവരികള്‍ പൂര്‍ണ്ണമായും നശിച്ചത്. കഴിഞ്ഞ ദിവസം ഇതിനടുത്ത ചേരി റോഡില്‍ വളവിലുളള കൈവരികള്‍ ഇല്ലാത്ത പാലത്തില്‍ നിന്നും സൈക്കിള്‍ യാത്രികരായ രണ്ട് വിദ്യാര്‍ത്ഥികള്‍ തോട്ടിലേക്ക് വീണ് ഒരു വിദ്യാര്‍ത്ഥി മരിക്കുകയും, ഒരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മാമ്പറ്റ പാലത്തിലൂടെയുളള കുട്ടികളുടെ ഇരുചക്രവാഹനങ്ങളിലുളള യാത്ര ഭീതിയോടെയാണ്.
മാമ്പറ്റ പാലത്തില്‍ നിന്നും ഒട്ടോറിക്ഷ അടക്കമുളള വാഹനങ്ങള്‍ ഒലിപ്പുഴയില്‍ നിയന്ത്രണം തെറ്റി വീണിട്ടുണ്ടെങ്കിലും ആര്‍ക്കും ഇതുവരെ ജീവന് നഷ്ടമായിട്ടില്ല. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കേരളാംകുണ്ടിലേക്കും കല്‍ക്കുണ്ട് മേഖലയിലേക്കുളള പ്രധാന പാതയിലാണ് മാമ്പറ്റ പാലം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷത്തെ മലവെളള പാച്ചിലില്‍ പാലത്തിന്റെ അടിതറയും തകര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: