കോട്ടക്കല്‍: നഗരസഭയിലെ തെരുവിളക്കുകള്‍ പൂര്‍ണ്ണമായും കണ്ണടച്ചിരിക്കുകയാണ്. എത്രയും വേഗം ഇതിന് പരിഹാരം കണ്ടെത്തി കോട്ടക്കലിനെ ഇരുട്ടില്‍ നിന്ന് മോചിപ്പിക്കണമെന്ന് ബിജെപി മുനിസിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു.
അഴിമതിയും, സിപിഎം-ലീഗ് ഒത്തുകളി സമരങ്ങളും അവസാനിപ്പിച്ച് സുതാര്യമായ രീതിയില്‍ തെരുവിളക്കുകള്‍ ഉടന്‍ പുനക്രമീകരിക്കണം. ഏഴ് മാസമായി ജനങ്ങളെ ദുരിതത്തിലാക്കി പുനക്രമീകരിക്കണം നടത്താതെ നഗരസഭാ ഭരണസമിതിയും, സിപിഎമ്മും ഒത്തുകളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. കടകളിലെ വിളക്കുകള്‍ അല്ലാതെ ടൗണില്‍ പോലും ഒരു തെരുവുവിളക്കില്ല. വിശുദ്ധ റംമസാന്‍ മാസമായതിനാല്‍ നോമ്പുതുറ സമയത്ത് കടകള്‍ അടച്ചാല്‍ ടൗണും പരിസരപ്രദേശങ്ങളും ഇരുട്ടിലാണ്. കൂടാതെ ഇടക്കിടെ വൈദ്യുതി മുടങ്ങുന്നതും പതിവായിരിക്കുകയാണ്. ജനങ്ങളുടെ നികുതിപണം ഉപയോഗിച്ച് ജനങ്ങളെ തന്നെ ദ്രോഹിക്കുന്ന അധികൃതരുടെ ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്കി ബിജെപി മുന്‍സിപ്പല്‍ പ്രസിഡന്റ് എം.കെ ജയകുമാര്‍, ജനറല്‍ സെക്രട്ടറി രവീന്ദ്രന്, ഗോപിനാഥന് കോട്ടുപറമ്പില്‍, കൗണ്‍സിലര്‍ന്മാരായ ചന്ദ്രിക, രാജസുലോചന തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: