പയ്യന്നൂര്‍: പുറത്ത് തിമിര്‍ത്ത് പെയ്യുന്ന മിഥുന മഴ. അകത്ത് രാഗ വസന്തത്തിന്റെ തേന്‍ മഴ പൊഴിച്ച് നിത്യശ്രീ മഹാദേവന്റെ സംഗീത വിരുന്ന്. പയ്യന്നൂര്‍ അയോദ്ധ്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന തുരീയം സംഗീതോത്സവത്തിന്റെ ഇരുപത്തിരണ്ടാം രാവാണ് ഹൃദയാനന്ദകരമായ സംഗീത വിരുന്നൊരുക്കി നിത്യശ്രീ അവിസ്മരണീയമാക്കിയത്. സാവേരിയില്‍ വര്‍ണം പാടി തുടങ്ങിയ കച്ചേരിയില്‍ തുടര്‍ന്ന് ബലാം ഹംസി യില്‍ ദണ്ഡപാണീ…., വരാളിയില്‍ ശേ ഷാ ചലതായ കാ… കണരജ്ജിനിയില്‍ ഓം നമോ നാരായണ … നവരസകന്നഡയില്‍ ദുര്‍ഗ്ഗാദേവി ദുരിത തിവാരിണി തുടങ്ങിയ നിരവധി മനോഹരകീര്‍ത്തനങ്ങള്‍ ഒഴുകിയെത്തി. സംഗീത വിരുന്നിന് മികച്ച താളമേളമൊരുക്കി എം.എ.കൃഷ്ണസ്വാമി വയലിനിലും ചേര്‍ത്തല അനന്തകൃഷ്ണന്‍ മൃദംഗത്തിലും ഉഡുപ്പി ബാലകൃഷ്ണന്‍ ഘടത്തിലും കഴിവു തെളിയിച്ചപ്പോള്‍ നാല്‍പത്തിയൊന്നുനാള്‍ നീണ്ടു നില്‍ക്കുന്ന സംഗീതോത്സവത്തിലെ ഏറ്റവും മികച്ച സംഗീത വിരുന്നുകളിലൊന്നായി നിത്യശ്രീ മഹാദേവന്റെ പ്രകടനം
ഇരുപത്തി മൂന്നാം ദിനമായ ഇന്ന് സിത്താറില്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മായിക പ്രപഞ്ചം തീര്‍ത്ത് റവിചാരി മുംബെ സിത്താര്‍വാദനം നടത്തും. ഡോ. രവി കിരണ്‍ താക്കോട് തബലയില്‍ പക്കമേളമൊരുക്കും.
















