കൊച്ചി: പ്രശസ്ത പത്രപ്രവര്‍ത്തകയും ജന്മഭൂമി എഡിറ്ററുമായ ലീലാമേനോന് സിനിമയില്‍ അഭിനയിക്കുന്നു. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ സേവ്യര്‍.ജെ കഥ, തിരക്കഥ, സംഭാഷണം എഴുതുന്ന സീബ്രാവരകള്‍ എന്ന ചിത്രത്തിലാണ് ലീലാമേനോന്റെ അരങ്ങേറ്റം. കേരളദേശം പത്രത്തിന്റെ എഡിറ്റര്‍ വിമലാ മേനോനായാണ് ലീലാമേനോന് അഭിനയിക്കുന്നത്.
സജിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന സീബ്രാവരകള്‍ ഹാഷ്മി ഇന്റര്‍നാഷണലിന്റെ പേരില്‍ എഫ്. ഷംനാദ് നിര്‍മിക്കുന്നു. രാഷ്ട്രീയ പ്രവര്‍ത്തകനായ അച്ഛന്‍െയും പത്രപ്രവര്‍ത്തകയായ മകളുടെയും അന്ത:സംഘര്‍ഷങ്ങളുടെ കഥയാണ് ചിത്രം. തിരക്കിനിടയില്‍ തന്നെ അവഗണിക്കുകയും വാത്സല്യം കാട്ടാതിരിക്കുകയും ചെയ്യുന്നുവെന്നു വിചാരിച്ച് അച്ഛനെതിരെ യുദ്ധം ചെയ്യുന്ന മകള്‍.
അച്ഛന്റെ സ്നേഹം തിരിച്ചറിയുമ്പോള്‍ കുറ്റബോധത്താല്‍ അവളുടെ മാനസികനില തെറ്റുന്നു. ഭ്രാന്തിന്റെ വക്കില്‍ നിന്നും മകളെ അച്ഛന്റെ സാന്ത്വനം വീണ്ടെടുക്കുന്നു. ജീവിതം രാഷ്ട്രീയത്തിനായി സമര്‍പ്പിക്കുന്നവര്‍ക്ക് സ്വന്തം കുടുംബത്തെ പലപ്പോഴും അകലെ നിന്നും സ്നേഹിച്ചു തൃപ്തരാകേണ്ടി വരുന്നതിന്റെ നൊമ്പരവും അതേറ്റു വാങ്ങേണ്ടി വരുന്ന കുടുംബാവസ്ഥയെന്ന സാമൂഹ്യ യാഥാര്‍ഥ്യവും കൂടിയാണ് ചിത്രം പ്രതിനിധാനം ചെയ്യുന്നത്.
നിരവധി വൈകാരിക മുഹൂര്‍ത്തങ്ങളുള്ള സീബ്രാവരകള്ക്ക് പത്രപ്രവര്‍ത്തനത്തിന്റെയും രാഷ്ട്രീയത്തിന്െയും കൂടി പശ്ചാത്തലമുണ്ട്.
തിരുവനന്തപുരം, കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രീകരണം. സേവ്യര്‍.ജെയുടെ നോവലാണ് സീബ്രാവരകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: