കുവൈറ്റ് സിറ്റി : അന്തര്‍ദേശീയ യോഗദിനത്തിന്റെ ഭാഗമായി കുവൈറ്റില്‍ ഭാരത എമ്പസിയുടെ നേതൃത്വത്തില്‍ യോഗാദിനം ആചരിച്ചു.
ഭാരത സ്ഥാനപതി സുനില്ജെയിന് ഉദ്ഘാടനം നിര്‍വ്വഹിച്ച പരിപാടിയില്‍ കുവൈറ്റി പൗരന്മാരായ നെഹാദ് മൊഹമ്മദ് അല്‍ ഹജ്, ഡോ.മിനാഇബ്രാഹിം, മിസ് ബില്കിഷ് (കെ.റ്റി.വി), ഷിബു മുഹമ്മദ് (അല്‍ സായര്‍) എന്നിവരും പങ്കെടുത്തു.
ഭാരത എംബസി ഓഡിറ്റോറിയത്തില്‍ രാവിലെ 6ന് ആരംഭിച്ച ചടങ്ങില്‍ കുവൈറ്റിലെ സംഘടനകളായ സേവാദര്‍ശന്‍ കുവൈറ്റ്, അമ്മകുവൈറ്റ്, ആര്‍ട്ട്ഓഫ് ലിവിങ് ആര്‍ട്ടിസ്റ്റിക് യോഗ, ഹാര്‍മണി ഹൗസ്, ഹാര്‍ട്ട്ഫുള്‍നസ് എന്നിവരുടെ പ്രതിനിധികളും യോഗപ്രദര്‍ശനം നടത്തി.
ഭാരത ഗവണ്മെന്റിന്റെ ഔപചാരിക യോഗപ്രദര്‍ശനത്തിന്റെ ആവിഷ്ക്കാരത്തോടെ തുടങ്ങിയ യോഗപ്രദര്‍ശനത്തില്‍ അറുനൂറോളം യോഗ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
സേവാദര്‍ശന്‍ കുവൈറ്റിന്റെ ബാലവിഭാഗമായ ബാലദര്ശനിലെ ഇരുപത്തഞ്ചോളം വരുന്ന കുട്ടികളുടെ സൂര്യനമസ്ക്കാരം സദസ്സിന്റെ പ്രശംസ പിടിച്ചുപറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: