കരുവാരക്കുണ്ട്: പഞ്ചായത്തിലെ പാന്ത്ര, മഞ്ഞള്‍പറ തുടങ്ങി മേഖലകളില്‍ 25 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതെന്ന് സ്ഥിരികരിച്ചു. ഇതെ തുടര്‍ന്ന് പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി.
കൊതുക് സാന്ദ്രത കൂടുതലുളള പ്രദേശങ്ങളിലാണ് ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും സ്ഥിതീകരിച്ചിട്ടുളളത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പകര്‍ച്ച പനി ബാധിച്ച് നൂറോളം പേര് ചികിത്സയിലാണ്.
കക്കറയില്‍ ഡെങ്കിപ്പനിക്കെതിരെ ഹോമിയോ ക്യാമ്പ് നടന്നു. സൗജന്യ ചികിത്സയും പ്രതിരോധ മരുന്ന് വിതരണവും നടന്നു. നൂറോളം പേരാണ് ക്യാമ്പിനെത്തിയത്. കക്കറ വാര്‍ഡ് ശുചിത്വ കമ്മിറ്റിയും, മഴവില്ല് കൂട്ടായ്മയും ചേര്‍ന്നാണ് പ്രതിരോധ ക്യാമ്പ് നടത്തിയത് ഡോ. സാബിറ, വാര്‍ഡ് അംഗം സി.കെ ബിജിന എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
കാലവര്‍ഷം ശക്തമാവുന്നതോടെ മേഖലയില്‍ പകര്‍ച്ച പനി വ്യാപകമാവുന്നത് തടയാനാണ് ആരോഗ്യ വകുപ്പും, ഗ്രാമ പഞ്ചായത്തും ശുചിത്യ പദ്ധതിയും പ്രതിരോധ പ്രവര്‍ത്തനവും പഞ്ചായത്തില്‍ ശക്തമാക്കിടുളളത്.
പഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം വേണ്ടവിധത്തില്‍ നടന്നിട്ടില്ലെന്ന് പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: