Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

രണ്ട് വര്‍ഷം കൊണ്ട് 3 കോടിയുടെ വൈദ്യുതി ഉത്പ്പാദിപ്പിച്ച് മീന്‍വല്ലം പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2016, 12:37 pm IST
inPalakkad

കല്ലടിക്കോട്: ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവര്‍ഷമാകുമ്പോഴേയ്‌ക്കും ചരിത്രത്തില്‍ ഇടംനേടി മീന്‍വല്ലം ചെറുകിട ജലവൈദ്യുതപദ്ധതി.

മണ്ണാര്‍ക്കാട് താലൂക്കിലെ കരിമ്പ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന മൂന്നേക്ര മീന്‍വല്ലത്താണ് ജില്ലാ പഞ്ചായത്തിനു കീഴില്‍ മീന്‍വല്ലം ജലവൈദ്യുതപദ്ധതി പ്രവര്‍ത്തിക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞ് ആദ്യവര്‍ഷം തന്നെ മൂന്നുകോടിയിലേറെ രൂപയാണ് വൈദ്യുതിവിറ്റ്പദ്ധതി നേടിയത്. 6495330 യൂണിറ്റ് വൈദ്യുതിയാണ് ഒരുവര്‍ഷംകൊണ്ട് ഉത്പാദിപ്പിച്ചത്.

ജില്ലാ പഞ്ചായത്തിന്റെ ഉത്തരവാദിത്വത്തില്‍ രൂപീകരിച്ച സ്‌മോള്‍ ഹൈഡ്രോ കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കടുത്ത വേനലില്‍പോലും ജലലഭ്യതക്കുറവിനെ അതിജീവിച്ച് 3039360 യൂണിറ്റ് വൈദ്യുതി കൈമാറി. 22 മാസത്തിനിടെ 9534690 യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. ഇതുവഴി 4.53 കോടി രൂപ നേടാനായി. ഇത്തവണ മഴ നേരത്തെയെത്തിയതിനാല്‍ രണ്ടാംവാര്‍ഷികത്തിനുശേഷം ആകെ 1.3 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ മൂന്നുകോടിയുടെ തിരിച്ചടവും 50 ലക്ഷത്തിന്റെ പ്രവര്‍ത്തന പരിപാലനചെലവും കഴിച്ച് ഒന്നരകോടിയിലേറെ രൂപ ജില്ലാ പഞ്ചായത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നു. 2.5 ശതമാനം കിഴിവു നല്കുന്ന പദ്ധതിപ്രകാരം അതത് മാസം തന്നെ കെഎസ്ഇബി ജില്ലാ പഞ്ചായത്തിന് പണവും കൈമാറി.

ചെറുകിട ജലവൈദ്യുതപദ്ധതിയായതിനാല്‍ പ്രകൃതിക്ക് കോട്ടം തട്ടാതെയാണ് പ്രവര്‍ത്തനം. മീന്‍വല്ലം വെള്ളച്ചാട്ടത്തിന്റെ വെള്ളം അഞ്ചുമീറ്റര്‍ മുന്നേ വലിയ പെന്‍സ്റ്റോക്ക് പൈപ്പിലൂടെ കടത്തിവിട്ട് ടര്‍ബൈന്‍ വഴി എത്തിച്ചാണ് വൈദ്യുതി ഉത്പാദനം.

മീന്‍വല്ലത്ത് എത്തുന്ന സന്ദര്‍ശകര്‍ക്ക് സുഗമമായി വെള്ളച്ചാട്ടവും ജലവൈദ്യുതിപദ്ധതിയും കാണാനാകും. 1.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള രണ്ടു ജനറേറ്ററുകളാണ് ഇവിടെയുള്ളത്. 4.88 രൂപ നിരക്കിലാണ് കെഎസ്ഇബി വൈദ്യുതി വാങ്ങുന്നത്.

മീന്‍വല്ലത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കല്ലടിക്കോട് 110 കെ.വി. സബ്‌സ്‌റ്റേഷനില്‍ എത്തിച്ച് അവിടെനിന്നാണ് വൈദ്യുതിവിതരണം. ഇന്ത്യയില്‍ ആദ്യമായാണ് ജില്ലാ പഞ്ചായത്ത് ഇത്തരത്തിലുള്ള പദ്ധതി ഏറ്റെടുത്ത് നടത്തുന്നത്. ജില്ലാപഞ്ചായത്തിന്റെ സ്വപ്‌നപദ്ധതിയാണ് ഇത്.

ഗ്രാമപഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും വിഹിതവും നബാര്‍ഡില്‍നിന്നെടുത്ത 7,79 കോടിരൂപയും,ബീആര്‍ജിഎഫ് ഷെയറും ഉള്‍പ്പെടെ 22 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. തുപ്പനാട് പുഴയിലെ മീന്‍വല്ലം വെള്ളച്ചാട്ടമാണ് പദ്ധതിയുടെ അടിസ്ഥാന സ്രോതസ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

India

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

Kerala

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

Kerala

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പേര് മാറ്റം: വിയോജിപ്പ് അറിയിച്ച് ഹൈബി ഈഡന്‍ എംപി

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.