കണ്ണൂര്‍: ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ത്രീഡി നോട്ടിഫിക്കേഷനായ ഭൂഉടമകള്‍ക്ക് ആഗസ്ത് 31ന് മുമ്പ് തുക നല്‍കാന്‍ ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. 16 വില്ലേജുകളില്‍ ത്രീഡി തയ്യാറായിക്കഴിഞ്ഞു. 7 വില്ലേജുകളിലാണ് നോട്ടിഫിക്കേഷനാകാന്‍ ബാക്കിയുള്ളത്. തലശ്ശേരി-മാഹി ബൈപ്പാസില്‍ വരുന്ന 6 വില്ലേജുകളില്‍ ഭൂമി മുഴുവനായി ഏറ്റെടുത്തു കഴിഞ്ഞു. ദേശീയപാത വികസന നടപടികള്‍ ത്വരിതപ്പെടുത്താന്‍ യോഗത്തില്‍ ധാരണയായി.
ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ അദ്ധ്യക്ഷത വഹിച്ചു. എഡിഎം എച്ച്.ദിനേശന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ സി.സജീവ്, ഡോ.പികെ.ജയശ്രീ, നാഷണല്‍ ഹൈവെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















