ചെന്നൈ: ചെന്നൈയിൽ ഇൻഫോസിസ് ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ചെന്നൈ സിറ്റി പോലീസ് ഏറ്റെടുത്തു. സിറ്റി പോലീസ് അസിസ്റ്റ്ന്റ് കമ്മീഷണർ കെപിഎൻ ദേവ് രാജിന്റെ നേതൃത്വത്തിലായിരിക്കും കേസിന്റെ അന്വേഷണം പുരോഗമിക്കുക.
കൊലപാത്തിൽ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും കേസിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. നൂങ്കമ്പാക്കം റെയില്‍ വേ സ്റ്റേഷന്‍ തങ്ങളുടെ പരിധിയിൽ പെട്ടതല്ലെന്നും കേസ് അന്വേഷണത്തിന് റെയില്‍വേ പൊലീസിന് സഹായം നല്‍കാമെന്നുമുള്ള ചെന്നൈ പൊലീസ് കമീഷണര്‍ ടികെ രാജേന്ദ്രന്റെ പ്രതികരണം ഏറെ വിവാദമായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നൂങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫോസിസ് ജീവനക്കാരിയായ സ്വാതിയെ യുവാവ് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
















