ബെയ്‌റൂട്ട്: സിറിയന്‍ മാദ്ധ്യമ പ്രവര്‍ത്തകരെ അതിക്രൂരമായി വധിക്കുന്ന ഐഎസിന്റെ പുതിയ വീഡിയോ പുറത്ത്. അഞ്ച് സിറിയന്‍ മാധ്യമപ്രവര്‍ത്തകരാണ് ഐഎസിന്റെ ക്രൂരതയ്‌ക്ക് ഇരയായത്. കഴിഞ്ഞ വര്‍ഷം നടന്ന കൊലപാതകത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന് ബ്രിട്ടന്‍ ആസ്ഥാനമായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് മാദ്ധ്യമ പ്രവര്‍ത്തകരെ ആഗോള ഭീകര സംഘടനയായ ഐഎസ് തട്ടിക്കൊണ്ടു പോയത്. ഡിസംബറിലാണ് ഇവരെ കൊലപ്പെടുത്തിയത്. ഐഎസ് പകുതിയിലേറെ നിയന്ത്രണം പിടിച്ചെടുത്ത കിഴക്കന്‍ സിറിയന്‍ നഗരമായ ഡയര്‍ ഇല്‍ സോറില്‍ വച്ച് നടത്തിയ കൊലപാതകത്തിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
മൃതദേഹങ്ങള്‍ കണ്ടുകിട്ടാത്തതും കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടാല്‍ ഐഎസിന്റെ പ്രതികാര നടപടികള്‍ ഉണ്ടാവുമെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ പേടിച്ചിരുന്നതും മൂലമാണ് ഇതുവരെ മാദ്ധ്യമപ്രവര്‍ത്തകര്‍ ജീവനോടെയില്ലെന്ന വിവരം പുറത്തുവിടാഞ്ഞതെന്ന് ഒബ്‌സര്‍വേറ്ററിയുടെ മേധാവിയായ റാമി അബ്ദുള്‍ റഹ്മാന്‍ അറിയിച്ചു.
ദൃശ്യങ്ങളില്‍ ഒരു ഐസിസ് ഭീകരന്‍, സംഘടന ഇപ്പോള്‍ മാദ്ധ്യമ യുദ്ധം നേരിടുകയാണെന്നും ദൈവത്തിന്റെ ശത്രുക്കള്‍ക്കുള്ള മുന്നറിയിപ്പാണിതെന്നും പറയുന്നുണ്ട്. ഐഎസിനെതിരെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടും, അവര്‍ യൂറോപ്പിലാണെങ്കില്‍ പോലുംമെന്നും അയാള്‍ പറയുന്നുണ്ട്.
















