മമ്പാട്: പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വില്‍പ്പന വ്യാപകമാകുന്നു. പ്രധാനമായും വിദ്യാര്‍ത്ഥികയും അന്യസംസ്ഥാന തൊഴിലാളികളെയും ന്ദ്രീകരിച്ചാണ് വില്‍പ്പന നടക്കുന്നത്. കാളികാവ് എക്സൈസിന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ രണ്ടുപേര്‍ പിടിയിലായി. മമ്പാട് കോളേജിന്റെ പരിസരങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന പളിക്കലത്തൊടി പൂളവീട്ടില് മജീദ്(45), ഓടായിക്കല്‍ വാഴായില്‍ വീട്ടില്‍ ബിതാടി എന്ന ഷൗക്കത്തിലി(46) എന്നിവരാണ് പിടിയിലായത്. മജീദില്‍ നിന്ന് 50 ഓളം കഞ്ചാവ് പൊതികള്‍ പിടിച്ചെടുത്തു. ഷൗക്കത്തിലില് നിന്ന് കിട്ടിയത് 75 പൊതികളാണ്. ആവശ്യക്കാരെന്ന വ്യാജേന സമീപിച്ച എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കഞ്ചാവ് കൈമാറുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. ഇതിന് മുമ്പും ഇരുവരും കഞ്ചാവ് കേസില്‍ അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ ജാമ്യത്തിലിറങ്ങി വീണ്ടും കച്ചവടം തുടരുകയാണ് ഇവരുടെ പതിവ്. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ടി.സജിമോന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ വി.സുഭാഷ്, പി.കെ.പ്രശാന്ത്, വിനികുമാര്‍, പി.അശോക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: