മഞ്ചേരി: സ്നേഹം നിഷേധിക്കുന്ന സമൂഹമാണ് ഇന്നുള്ളതെന്നും, ഈ അവസ്ഥ ആശങ്കാജനകമാണെന്നും ബാലഗോകുലം സംസ്ഥാന സെക്രട്ടറി വി.ഹരികുമാര്‍. മലപ്പുറം ജില്ലാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ കുട്ടികളോടുള്ള പെരുമാറ്റം ദിനംപ്രതി മോശമായികൊണ്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികളെ കുറ്റകൃത്യങ്ങളിലേക്കും, ലഹരിയുടെ പിടിയിലേക്കും തള്ളിവിടുന്ന പ്രവണത പ്രതിഷേധാര്‍ഹമാണ്. വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകുന്നില്ല. മാനസികമായി കുട്ടികളെ ആനന്ദിപ്പിക്കാനോ വിജ്ഞാനം പകരാനോ ആവശ്യമായ സംവിധാനം സര്‍ക്കാര്‍തലത്തില്‍ ഇല്ല. ബാലഗോകുലത്തിന്റെ ഇടപെടലും പ്രവര്‍ത്തനങ്ങളും കുട്ടികളെ സാംസ്കാരികമായതലത്തിലേക്ക് ഉയര്‍ത്താന്‍ സഹായിച്ചിട്ടുണ്ട് കൂടുതല്‍ ഊര്‍ജ്ജത്തോടെ ബാലഗോകുലം ആ കടമ ഇനിയും നിര്‍വഹിക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: