ജയ്‌പൂര്‍: ബിജെപി കേന്ദ്രത്തില്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ. ഭില്‍വാരയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു വസുന്ധര.
2019ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ ബിജെപി സര്‍ക്കാര്‍ വീണ്ടും കേന്ദ്രത്തില്‍ വരും. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ സര്‍ക്കാരും അധികാരത്തിലെത്തുമെന്ന് വസുദ്ധര വ്യക്തമാക്കി.
ഇതിനായി എല്ലാ ജില്ലകളും സന്ദര്‍ശിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നുള്ള പ്രതികരണങ്ങള്‍ മുഖവിലയ്‌ക്കെടുക്കുകയും ചെയ്യും. പ്രവര്‍ത്തകരുടെ മികവ് ഒന്നു കൊണ്ട് മാത്രമെ തനിക്ക് വീണ്ടും അധികാരത്തിലെത്താന്‍ സാധിക്കൂ എന്നും വസുദ്ധര കൂട്ടിച്ചേര്‍ത്തു.
















