ന്യൂദല്‍ഹി: ഞങ്ങള്‍ ആദ്യം വെടിയുതിര്‍ക്കില്ല, പക്ഷേ പാക്കിസ്ഥാന്‍ വെടിപൊട്ടിച്ചാല്‍ ഞങ്ങളുടെ വെടിയുണ്ടയ്‌ക്ക് പിന്നെ കണക്കുവെക്കില്ല, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി.
ശനിയാഴ്ച എട്ടു ഭാരത സൈനികരുടെ ജീവഹാനിയ്‌ക്കിടയാക്കിയ പാമ്പോര്‍ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അയല്‍രാജ്യം ഭാരതത്തെ അസ്ഥിരപ്പെടുത്താന്‍ നോക്കുന്നു. അത്തരം ശക്തികളെ നേരിടാന്‍ ഞാന്‍ രാജ്യത്തെ യുവജനങ്ങളെ ആഹ്വാനം ചെയ്യുന്നു.
നമ്മുടെ സൈനികരുടെ ധൈര്യത്തെ നാം ആദരിയ്‌ക്കണം, അംഗീകരിക്കണം. രാജ്യത്തെ സുരക്ഷ ഉറപ്പാക്കാന്‍ അവര്‍ നടത്തുന്ന ത്യാഗത്തെയും േസവനത്തെയും വാഴ്‌ത്തണം, അദ്ദേഹം പറഞ്ഞു.
















