Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാതൃകയാക്കാം നമുക്ക് ചന്ദ്രകാന്ത് ദാമോദറിനെ: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2016, 10:40 pm IST
in India

മന്‍ കീ ബാതില്‍ പ്രധാനമന്ത്രി

ന്യൂദല്‍ഹി: രാജ്യത്ത് വന്‍ വിജയമായ ഗ്യാസ് സബ്‌സിഡി ഉപേക്ഷിക്കലിന്റെ വിജയത്തിനു ശേഷം വന്‍ പദ്ധതിയുമായി പ്രധാനമന്ത്രി. വരുമാനത്തിന്റെയും സമ്പാദ്യത്തിന്റെയും ഒരു വിഹിതം രാജ്യത്തെ ശുചിത്വ മിഷന്‍ പദ്ധതിയുടെ നടത്തിപ്പിനു നല്‍കാനാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം, അതിന് ചന്ദ്രകാന്ത് ദാമോദര്‍ കുല്‍ക്കര്‍ണ്ണിയുടെ പ്രവൃത്തി പങ്കുവെച്ച് അദ്ദേഹത്തെ മാതൃകയാക്കാന്‍ പ്രധാനമന്ത്രി മോദി നിര്‍ദ്ദേശിക്കുന്നു. ഇന്നലെ മന്‍ കീ ബാത് പരിപാടിയില്‍ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം

നമ്മുടെ രാജ്യത്തെ സാധാരണക്കാര്‍ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുവാനുള്ള അവസരം തേടുകയാണിപ്പോള്‍. ഞാന്‍ ഒരിക്കല്‍ പാചകവാതക സബ്‌സിഡി ഉപേക്ഷിക്കുവാന്‍ ആവശ്യപ്പെട്ടത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. നമ്മുടെ രാജ്യത്തെ ഒരു കോടിയിലധികം കുടുംബങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം സബ്‌സിഡി ഉപേക്ഷിച്ചു. കണക്കിലധികം പൂഴ്‌ത്തിവയ്‌ക്കപ്പെട്ട വരുമാനമുള്ളവര്‍ക്ക് മുന്നിലും ഞാന്‍ ഇത്തരം ഒരു ഉദാഹരണം മുന്നോട്ടു വയ്‌ക്കുകയാണ്, മോദി വിവരിച്ചു.

ഞാന്‍ കഴിഞ്ഞ ദിവസം സ്മാര്‍ട്ട് സിറ്റി പരിപാടിയുടെ ഭാഗമായി പൂനൈയില്‍ പോയപ്പോള്‍ അവിടെ എനിയ്‌ക്ക് ചന്ദ്രകാന്ത ദാമോദര്‍ കുല്‍ക്കര്‍ണിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും ഇടപെടാന്‍ അവസരം ലഭിച്ചു. ഞാന്‍ അവരെ വെറുതെയൊന്നു കാണുവാന്‍മാത്രം വിളിപ്പിച്ചതായിരുന്നു. കാരണം എന്തെന്നല്ലേ, ചിലര്‍ അവരുടെ കൈയിലുള്ളത് ഒളിപ്പിച്ചുവെയ്‌ക്കുവാന്‍ പെടാപാടുപെടുന്നുണ്ടാവും.

അവര്‍ക്ക് എന്റെ വാക്കുകള്‍ ഒരുപക്ഷേ പ്രേരണയാവുകയോ അല്ലാതിരിക്കുകയോ ചെയ്‌തോട്ടെ. എങ്കിലും ചന്ദ്രകാന്ത കുല്‍ക്കര്‍ണിയുടെ കാര്യം തീര്‍ച്ചയായും പ്രേരണാജനകമാണ്. അതിനുള്ള കാരണം എന്തെന്ന് നിങ്ങളും അറിയേണ്ടതുണ്ട്. ഈ ചന്ദ്രകാന്ത കുല്‍ക്കര്‍ണി ഒരു ഇടത്തരം കുടുംബത്തിലെ അംഗമാണ്. സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു. ഇപ്പോള്‍ വിരമിക്കുകയും ചെയ്തു. അദ്ദേഹത്തിന് പെന്‍ഷനായി 16,000 രൂപയും ലഭിക്കുന്നുണ്ട്. പക്ഷേ, എന്റെ പ്രിയപ്പെട്ടവരേ, നിങ്ങള്‍ക്ക് അതിശയം തോന്നാവുന്ന കാര്യമാണ് ഞാന്‍ നിങ്ങളുമായി പങ്കുവെയ്‌ക്കുവാന്‍ ആഗ്രഹിക്കുന്നത്. വരുമാനം മറച്ചുവെച്ച്, പൂഴ്‌ത്തിവെച്ച് നികുതി അടയ്‌ക്കാന്‍ വിമുഖത കാട്ടുക എന്നത് സ്വഭാവമാക്കിയവര്‍ക്ക് ഒരുപക്ഷേ, ഞെട്ടലുളവാക്കുന്ന ഒരു കാര്യവുമായാണ് ചന്ദ്രകാന്ത കുല്‍ക്കര്‍ണി എന്ന മനുഷ്യന്‍ നമുക്ക് മാതൃകയാവുന്നത് മോദി കുല്‍ക്കര്‍ണ്ണിയുടെ മാതൃക അവതരിപ്പിച്ചു.

അദ്ദേഹത്തിന് 16,000 രൂപ പെന്‍ഷന്‍ കിട്ടിയിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് അദ്ദേഹം എനിയ്‌ക്ക് ഒരു കത്തെഴുതിയിരുന്നു. അതിലദ്ദേഹം പറഞ്ഞിരുന്നത് 16,000 രൂപ പെന്‍ഷനില്‍ നിന്നും എല്ലാ മാസവും 5,000 രൂപ ശുചിത്വ ഭാരത യത്‌നത്തിനുവേണ്ടി സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന്. മാത്രമല്ല, അദ്ദേഹം എനിയ്‌ക്ക് 52 ചെക്കും തന്നു. അതും പോസ്റ്റ് ഡേറ്റഡ് ചെക്കാണെന്ന് ഓര്‍ക്കണം. ഓരോ മാസവും ഓരോ ഡേറ്റിട്ട ചെക്കാണ് അയച്ചത്. നമ്മുടെ രാജ്യത്തെ ഒരു സാധാരണ സര്‍ക്കാര്‍ ജീവനക്കാരന്‍ ജോലിയില്‍നിന്ന് വിരമിച്ചതിനുശേഷം 16,000 രൂപയുടെ പെന്‍ഷനില്‍നിന്നും 5,000 രൂപ സ്വച്ഛത അഭിയാനുവേണ്ടി അയച്ചുവെങ്കില്‍ ഈ രാജ്യത്ത് നികുതി അടയ്‌ക്കാതെ ഒളിപ്പിച്ചുവെയ്‌ക്കാന്‍ ആര്‍ക്കാണ് അധികാരം എന്നോര്‍ക്കണം. ചന്ദ്രകാന്ത കുല്‍ക്കര്‍ണിയേക്കാള്‍ പ്രേരണാദായകമായ മറ്റെന്താണുള്ളത്, മോദി ചോദിച്ചു.

അദ്ദേഹം ഏവര്‍ക്കും പ്രേരണാസ്രോതസ്സായി നില്‍ക്കുകതന്നെ ചെയ്യും. ഞാന്‍ ചന്ദ്രകാന്തജിയെ വിളിച്ചുവരുത്തി. അദ്ദേഹവുമായി മനസ്സ്തുറന്ന് സംസാരിച്ചു. അദ്ദേഹം എന്റെ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന് ഞാന്‍ എല്ലാവിധ ആശംസകളും നേരുന്നു. ഇത്തരത്തില്‍ അസംഖ്യം ആള്‍ക്കാര്‍ നമ്മുടെ നാട്ടിലുണ്ടാവാം. അവരെപ്പറ്റി യാതൊരു വിവരവും നമ്മുടെ മുന്നിലില്ലായെന്ന് മാത്രം. എന്നാല്‍ ഇതാണ് മാതൃക, അവരാണ് യഥാര്‍ത്ഥ പൗരര്‍. അവരാണ് നമ്മുടെ രാഷ്‌ട്രത്തിന്റെ ശക്തി.

അവരിലാണ് രാഷ്‌ട്രത്തിന്റെ ആത്മാഭിമാനം കുടികൊള്ളുന്നത്. 16,000 രൂപ മാത്രം പെന്‍ഷന്‍ വാങ്ങുന്ന വ്യക്തി രണ്ടുലക്ഷത്തി അറുപതിനായിരത്തിന്റെ ചെക്കാണ് എനിക്ക് മുന്‍കൂറായി നല്‍കിയത്. നിങ്ങള്‍ ഓരോരുത്തരും ചിന്തിക്കണം ഇതത്ര നിസ്സാരകാര്യമാണോയെന്ന്. വരൂ, നമുക്കും സ്വന്തം മനസ്സിനെ അല്പമൊന്നാര്‍ദ്രമാക്കാം, സ്പര്‍ശിക്കാം, തലോടാം. അത്തരത്തില്‍ നമുക്കും പുനര്‍വിചിന്തനത്തിലേര്‍പ്പെട്ട് നല്ല തീരുമാനത്തിലെത്താം. നമ്മുടെ യഥാര്‍ത്ഥ വരുമാനം തുറന്ന് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ അവസരം നല്‍കിയിരിക്കുകയാണ്. ചന്ദ്രകാന്തജിയെ സ്മരിക്കാം. നമുക്കും ഈ പുണ്യപ്രവൃത്തിയില്‍ പങ്കാളിയാവാം, പധാനമന്ത്രി പറഞ്ഞു.

വനിതകളുടെ നേട്ടം

രാജ്യത്തിന് അഭിമാനം

ന്യൂദല്‍ഹി: വനിതകളുടെ നേട്ടം രാജ്യത്തിന്റെ അഭിമാനമാണെന്നും ‘പെണ്‍കുട്ടിയെ രക്ഷിക്കു, പെണ്‍കുട്ടിയെ പഠിപ്പിക്കൂ” എന്ന മുദ്രാവാക്യം ഇന്നു ഭാരത ജനതയുടെ സ്വന്തമായി മാറിയിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ മന്‍ കീ ബാത് എന്ന റേഡിയോ പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില സംഭവങ്ങള്‍ അതില്‍ പ്രാണനും പുതുജീവനും നിറയ്‌ക്കുന്നു. ഇത്തവണത്തെ പത്തിലെയും പന്ത്രണ്ടിലെയും പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ നമ്മുടെ പെണ്‍കുട്ടികളാണ് വിജയക്കൊടി പാറിച്ചത.് ഇതില്‍ അഭിമാനം തോന്നുകയാണ്, പ്രധാനമന്ത്രി പറഞ്ഞു.

നമുക്ക് അഭിമാനിക്കത്തക്കതായ മറ്റൊരു കാര്യം ഭാരതീയ വായു സേനയില്‍ വനിതാ പോര്‍ വിമാന പൈലറ്റുകളുടെ ആദ്യ ബാച്ച് പുറത്തിറങ്ങിയതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് കേള്‍ക്കുമ്പോള്‍ തന്നെ രോമാഞ്ചം കൊളളുന്നു അല്ലേ? നമ്മുടെ മൂന്ന് ഫഌയിങ് ഓഫീസര്‍മാര്‍ അവനി ചതുര്‍വേദി, ഭാവന കാന്ത്, മോഹന എന്നിവര്‍ എത്രമാത്രം അഭിമാനത്തിന് വക നല്‍കി. ഇതില്‍ നമുക്ക് ആഹ്ലാദിക്കാവുന്നതാണ്.

ഈ മൂന്ന് പെണ്‍കുട്ടികളും സവിശേഷതയുളളവരാണ്. ഫഌയിങ് ഓഫീസര്‍ അവനി മധ്യപ്രദേശിലെ റീവയില്‍ നിന്നും, ഫഌയിങ് ഓഫീസര്‍ ഭാവന ബിഹാറിലെ ബേഗുസരായിയില്‍ നിന്നും, ഫഌയിങ് ഓഫീസര്‍ മോഹന ഗുജറാത്തിലെ വഡോദരയില്‍ നിന്നും വന്നവരാണ്. ഈ മൂന്ന് പേരും ഭാരതത്തിലെ മെട്രോ സിറ്റികളില്‍ നിന്നും വന്നിട്ടുളളവരല്ല എന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരുക്കുമല്ലോ, അവര്‍ തങ്ങളുടെ സംസ്ഥാനങ്ങളിലെ തലസ്ഥാന നഗരങ്ങളില്‍ നിന്നുളളവരും അല്ല.

ചെറിയ പട്ടണങ്ങളില്‍ നിന്നുളളവരായിട്ട് കൂടി ഇവര്‍ ആകാശത്തോളം ഉയരത്തില്‍ സ്വപ്‌നങ്ങള്‍ കണ്ടു: അവയെ സാക്ഷാത്കരിക്കുകയും ചെയ്തു, മോദി ചൂണ്ടിക്കാട്ടി. അവനി, മോഹന, ഭാവന – ഈ മൂന്ന് പെണ്‍മക്കള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഹൃദയംഗമമായ ആശംസകള്‍ നേരുന്നുവെന്ന് മോദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

Varadyam

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

Kerala

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

India

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

Entertainment

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

പുതിയ വാര്‍ത്തകള്‍

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.