ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോയതോടെ ബ്രിട്ടനിലെ പ്രവാസി ഭാരതീയര്‍ കടുത്ത ആശങ്കയില്‍. തൊഴില്‍ നഷ്ടപ്പെടുമെന്നാണ് പലരുടേയും ഭീതി.
ഹിതപരിശോധനയെത്തുടര്‍ന്ന് ജോലി പോകുമെന്ന ഭയത്തിലാണ് ഞാന്‍. തമിഴ്‌നാട്ടുകാരനായ ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകന്‍ ലോകനാഥന്‍ ഗണേശന്‍ പറഞ്ഞു. ലോകനാഥന്റെ സ്ഥാപനത്തിന്റെ ആസ്ഥാനം ജര്‍മ്മനിയിലാണ്. ബ്രിട്ടീഷ് വനിതയെ വിവാഹം കഴിച്ച ലോകനാഥന്‍ ബ്രിട്ടനിലാണ് താമസിക്കുന്നത്.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി സോഫ്റ്റ്‌വെയര്‍ ഉദ്യോഗസ്ഥരാകും കഷ്ടത്തിലാകുക. ബ്രിട്ടനിലേക്ക് കുടിയേറാനുള്ള മിക്കവരുടയേും മോഹം ഇല്ലാതാകും. ലീഡ്‌സില്‍ താമസമുറപ്പിച്ച ഒരാള്‍ പറഞ്ഞു. നാലു ലക്ഷത്തിലേറെ തമിഴരാണ് ബ്രിട്ടനിലുള്ളത്.
ഐടി കമ്പനികളാകും വലയുക, അവര്‍ക്ക് ബ്രിട്ടനിലും യൂറോപ്പിലും ആസ്ഥാനം സ്ഥാപിക്കേണ്ടിവരും.
ഇത് ചെലവും കൂട്ടും. സോഫ്റ്റ്‌വെയര്‍ കമ്പനി മാനേജര്‍ ത്രിപാഠി പട്ടേല്‍ പറഞ്ഞു. ജോലിക്കാര്യത്തിലുള്ള അനിശ്ചിതത്വം ഇനി വര്‍ദ്ധിക്കും. ചില ധനകാര്യസ്ഥാപനങ്ങള്‍ ബ്രിട്ടനിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന കാര്യം ആലോചിക്കുകയാണെന്നുവരെ റിപ്പോര്‍ട്ടുകളുണ്ട്. ബ്രിട്ടനില്‍ താമസിക്കാന്‍ പോര്‍ച്ചുഗീസ് പൗരത്വമെടുത്ത നിരവധി ഗോവക്കാരുണ്ട്. ഇവരുടെ കാര്യവും അനിശ്ചിതത്വത്തിലാണ്. എട്ടു ലക്ഷം ഗുജറാത്തികളാണ് ഇവിടെയുള്ളത്. അവരും ആശങ്കയിലാണ്.
















