തൊടുപുഴ: രണ്ട് ദിവസമായി നഗരത്തില്‍ ചുറ്റിതിരിയുന്ന കുരങ്ങ് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചതിരിഞ്ഞ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ വനം വകുപ്പ് നാടുകാണെനെത്തിയ കുരങ്ങനെ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ കൂട്ടിലാക്കി. കഴിഞ്ഞ ദിവസം പാലാ റോഡില്‍ ബസ് സ്റ്റാന്റിന് സമീപത്തായുള്ള ഹോട്ടലില്‍ കുരങ്ങിനെ കണ്ടിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും കുരങ്ങിനെ കാണാതാകുകയായിരുന്നു. ഇന്നലെ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപത്തെ ബാങ്കിന്റെ കെട്ടിടത്തിന് മുകളിലാണ് കുരങ്ങിനെ കാണുന്നത്. ഇടയ്‌ക്ക് ആക്രമാസക്തനായ കുരങ്ങിനെ ഫയര്‍ഫോഴ്‌സ് വലയുപയോഗിച്ച് പിടികൂടുകയായിരുന്നു. കുരങ്ങിനെ കണ്ടപ്പോള്‍ ആളുകൂടിയതാണ് കോലാഹലങ്ങള്‍ക്ക് കാരണം. തുടര്‍ന്ന് ജില്ലാ വെറ്റിനറി ഡോക്ടര്‍ കുരങ്ങനെ പരിശോധിച്ച് ആരോഗ്യകുഴപ്പങ്ങളില്ലായെന്നറിയിച്ചു. തുടര്‍ന്ന് തൊടുപുഴ റേഞ്ച് ഓഫീസര്‍ സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം 16 വയസ് പ്രായം വരുന്ന ആണ്‍ വെള്ള കുരങ്ങിനെ കുളമാവ് കാട്ടിലെത്തിച്ച് തുറന്ന് വിട്ടു. ലോറികളിലോ ബസുകളിലോ കയരി കുരങ്ങ് നാട്ടിലെത്തിയതാകാം എന്നാണ് കരുതുന്നത്.
















