നോവലിസ്റ്റ് ജെ. സേവ്യര്‍ എഴുതിയ ‘സീബ്രാവരകള്‍’ എന്ന നോവല്‍ സിനിമയാകുന്നു. സീബ്രാവരകള്‍ എന്നു പേരിട്ട ഈ ചിത്രം ‘ക്രെയോണ്‍സ്’, ‘താങ്ക് യൂ വെരി മച്ച്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സജിന്‍ ലാല്‍ ആണ് സംവിധാനം ചെയ്യുന്നത്.
ഒരു പാര്‍ട്ടി സെക്രട്ടറിയുടെയും, മകളുടെയും കഥ പറയുന്ന ഈ നോവല്‍ വായനക്കാരുടെ ഇടയില്‍ ചര്‍ച്ചാവിഷയമായിരുന്നു. ആനുകാലിക രാഷ്ട്രീയ സംഭവങ്ങളെ സത്യസന്ധമായി ആവിഷ്കരിക്കുന്ന ഈ നോവലിന്, പുതിയ കാലഘട്ടത്തിലും പ്രസക്തിയേറെയുണ്ട്.
ഹാഷ്മി ഫിലിം ഇന്റര്‍നാഷണലിനു വേണ്ടി ഷംനാദ് എഫ്. ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധാനം – സജിന്‍ലാല്‍, കഥ, തിരക്കഥ, സംഭാഷണം – ജെ. സേവ്യര്‍, ക്യാമറ – പ്രതീഷ്, ഗാനങ്ങള്‍ – മുരുകന് കാട്ടാക്കട, കരുവള്ളൂര്‍ മുരളി, സംഗീതം – ജയന് പിഷാരടി, ഫിനാന്‍സ് മാനേജര്‍ – കിഷോര്‍ കാഞ്ഞിരംപാറ, പ്രൊഡക്ഷന്‍ കണ്ട്രോളര് – ദാസ് വടക്കാഞ്ചേരി, പിആര്‍ഒ – അയ്മനം സാജന്. പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ആഗസ്റ്റ് 17-ന് തിരുവനന്തപുരം, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളിലായി ആരംഭിക്കും.
‘കരിങ്കുന്നം6’ലെ
ഗാനങ്ങള്‍ റിലീസ് ചെയ്തു
മഞ്ജു വാര്യര്‍, അനൂപ് മേനോന്
മഞ്ജു വാര്യര്‍ നായികയാവുന്ന ‘കരിങ്കുന്നം 6’െലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. പ്രമുഖ മ്യൂസിക് ലേബല്‍ ആയ ങൗ്വശസ247 (മ്യൂസിക്247) ആണ് ഗാനങ്ങള്‍ പുറത്തിറക്കിയത്. ചിത്രത്തിലെ മൂന്ന് ഗാനങ്ങളും രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്. സംഗീതം നല്‍കിയിരിക്കുന്നത് രാഹുല്‍ രാജും. രാഹുല്‍ രാജ്, അരുണ്‍ അലട്ട്, നജീം അര്‍ഷാദ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
ദീപു കരുണാകരന് സംവിധാനം നിര്‍വഹിച്ച ‘കരിങ്കുന്നം 6’ സ്പോര്‍ട്സ് പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണ്. മഞ്ജു വാര്യര്‍, അനൂപ് മേനോന്, ബാബു ആന്റണി, സുരാജ് വെഞ്ഞാറമ്മൂട്, ജേക്കബ് ഗ്രിഗറി, ലെന എന്നിവര്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരകഥയും രചിച്ചിരിക്കുന്നത് അരുണ്‍ലാല്‍ രാമചന്ദ്രനാണ്.
മലയാളത്തില്‍ ആദ്യമായാണ് വോളിബോള്‍ എന്ന കായികവിനോദത്തെ ഇതിവൃത്തമാക്കി ഒരു സിനിമ ഒരുക്കുന്നത്. ശ്യാമപ്രസാദ്, മേജര്‍ രവി, മണിയന്‍പിള്ള രാജു, ബൈജു, അനീഷ്,നോബി, പത്മരാജ് രതീഷ്, സുദേവ് നായര്‍, സന്തോഷ് കീഴാറ്റൂര്‍, പ്രദീപ് കോട്ടയം, സുധീര്‍ കരമന,ജഗതീഷ്,
മണിക്കുട്ടന് തുടങ്ങിയവരും താരനിരയില്‍ അണിനിരക്കുന്നു. ഛായാഗ്രഹണം ജയകൃഷ്ണ ഗുമ്മടിയും ചിത്രസംയോജനം വി സാജനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോനും അനില്‍ ബിശ്വാസും നിര്‍മ്മിച്ച ‘കരിങ്കുന്നം6’ ജൂലൈ 7ന് തീയേറ്ററുകളിലെത്തും.
മമ്മൂട്ടി-വരലക്ഷ്മി ചിത്രം കസബ
കസബയില്‍ മമ്മൂട്ടി
തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മി മോളിവുഡില്‍ മമ്മൂട്ടിയുടെ നായികയായി അരങ്ങേറ്റം കുറിക്കുന്നു. രണ്്ജി പണിക്കരുടെ മകന് നിതിന്‍ സംവിധാനം ചെയ്യുന്ന കസബ എന്ന ചിത്രത്തിലാണ് വരലക്ഷ്മി നായികയാകുന്നത്. കമല എന്നാണ് കഥാപാത്രത്തിന്റെ പേര്.
ഗ്രാമത്തിലെ പ്രഭുവാണ് കമല. തമിഴ് നടന് സമ്പത്താണ് ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്. രാജന് സക്കറിയ എന്ന ഒരു സാധരണ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. കേരള-കര്‍ണ്ണാടക അതിര്‍ത്തി പ്രദേശമായ കസബയില്‍ കേസ് അന്വേഷിക്കാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥന് രാജന് സക്കറിയ നേരിടുന്ന പ്രശ്നങ്ങളാണ് കസബയുടെ പ്രമേയം. നേഹ സക്സേന, ജഗദീഷ് തുടങ്ങിയവരും അഭിനയിക്കുന്നു. ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ആലിസ് ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്.
വരുന്നൂ, ഷാജഹാനും പരീക്കുട്ടിയും
കുഞ്ചാക്കോ ബോബന്, ജയസൂര്യ, അമല പോള്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഷാജഹാനും പരീക്കുട്ടിയും പ്രദര്‍ശനത്തിനൊരുങ്ങി. ബോബന് സാമുവലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഒരപകടത്തെത്തുടര്ന്ന് ഓര്മ നഷ്ടപ്പെടുന്ന പെണ്‍കുട്ടിയോട് രണ്ട് പേര്‍ക്ക് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.
വൈ.വി. രാജേഷാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, ലെന, അജു വര്‍ഗീസ് തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. ഗോപി സുന്ദറാണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജൂലൈ ആറിന് ഷാജഹാനും പരീക്കുട്ടിയും തിയേറ്ററുകളിലെത്തും.
സര്‍വോപരി പാലാക്കാരന്
അപര്‍ണ ബാലമുരളി
സര്‍വ്വോപരി പാലാക്കാരന് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളി നായികയാകുന്നു. സാമൂഹിക പ്രവര്‍ത്തകയുടെ വേഷത്തിലാണ് അപര്‍ണ എത്തുന്നത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ അഭിനയരംഗത്തെത്തുന്നത്. നവാഗതനായ വേണു ഗോപനാണ് ചിത്രത്തിന്റെ സംവിധായകന്.
അനൂപ് മേനോനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ജോസ് കെ മാണി എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് അനൂപ് മേനോന്. മഹേഷിന്റെ പ്രതികാരത്തലൂടെ ശ്രദ്ധേയനായ അലന്‍സിയറും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.
ഒരേ മുഖം
ധ്യാന്‍ ശ്രീനിവാസന്, അജു വര്‍ഗീസ്
സജിത് ജഗദാനന്ദന്‍ സംവിധാനം ചെയ്യുന്ന ഒരേ മുഖത്തില്‍ അഭിരാമി കോളേജ് അധ്യാപികയായെത്തുന്നു. ധ്യാന്‍ ശ്രീനിവാസനാണ് ഈ ചിത്രത്തില്‍ നായകന്.
ജുവല്‍ മേരി, അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, പ്രയാഗ മാര്ട്ടിന്, ഗായത്രി സുരേഷ്, അര്ജുന് നന്ദകുമാര്‍, രണ്‍ജി പണിക്കര്‍, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ് തുടങ്ങിയവരും അഭിനയിക്കുന്നു.
ദീപു എസ്.നായര്‍, സന്ദീപ് സദാനന്ദന് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: