കോട്ടക്കല്‍: കോട്ടക്കല്‍ കേന്ദ്രമാക്കി ജന്മഭൂമി വികസന സമിതി രൂപീകരിച്ചു. ജന്മഭൂമി ദിനപത്രത്തിന്റെ പ്രചാരണവും, പത്രം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ദൗത്യവുമാണ് വികസനസമിതി നിര്‍വഹിക്കുക. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സമാനമായി സമിതികള്‍ രൂപീകരിക്കും. കോട്ടക്കലില്‍ നടന്ന യോഗത്തില്‍ യൂണിറ്റ് മാനേജര്‍ കെ.വിപിന്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.സുമേഷ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി എം.കെ.ജയകുമാര്‍(പ്രസിഡന്റ്), ടി.കെ.രവി(വൈസ് പ്രസിഡന്റ്), പി.ശ്രീജിത്ത്(സെക്രട്ടറി), യു.രവീന്ദ്രന്(ജോ.സെക്രട്ടറി), കെ.ഉണ്ണികൃഷ്ണന്(ട്രഷറര്‍), എം.സുരേഷ്(കോ-ഓര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: